ടോക്ക്യോ: ഫുക്കുഷിമ ദുരന്തത്തിന് ശേഷം ജപ്പാന് വീണ്ടും ആണവോര്‍ജ്ജത്തിലേക്ക് തിരികെ പോകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. രണ്ടരവര്‍ഷത്തിന് ശേഷമാണ് ആണവറിയാക്ടറുകള്‍ വീണ്ടും.
പ്രവര്‍ത്തിക്കാന്‍ ജപ്പാന് ആലോചിക്കുന്നത്. റിയാക്ടറുകളുടെ സുരക്ഷാസംബന്ധമായ കാര്യങ്ങളുടെ പരിശോധനയ്ക്കായി നിര്‍ദ്ദേശം നല്‍കിയത് ആണവോര്ജ്ജത്തിലേക്കുള്ള മടക്കത്തിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.
ഭൂകമ്പത്തെത്തുടര്‍ന്ന് ആണവ റിയാക്ടറുകള്‍ അപകടാവസ്ഥയിലായപ്പോള്‍ ജപ്പാന് ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഹൊക്കെയ്ഡോ, കാന്‍സായി, ഷിക്കോക്കു, കയ്ഷു മേഖലകളില്‍ ഊര്‍ജ്ജവിതരണം നടത്തിവന്നിരുന്ന ആണവറിയാക്ടറുകളുടെ സുരക്ഷാപരിശോധനക്കായി ന്യൂക്ലിയര്‍ റഗുലേഷന് അതോറിറ്റി അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. പുതിയ സുരക്ഷാവ്യവസ്ഥകള്‍ നിലവില്‍ വന്നതിനെത്തുടര്‍ന്നാണിത്.
ഈ ആഴ്ച്ചയില്‍ തന്നെ രണ്ട് റിയാക്ടറുകള്‍ കൂടി അപേക്ഷ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ശനമായ നിയമവ്യവസ്ഥകള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന റിയാക്ടറുകള്‍ക്ക് അടുത്തവര്‍ഷത്തോടെ പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതി ലഭിക്കുമെന്നാണ് അറിയുന്നത്.
മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന പരിശോധനകള്‍ക്ക് ശേഷമേ പ്രവര്‍ത്തനാനുമതി ലഭിക്കുകയുള്ളു. രാജ്യം നേരിടുന്ന കടുത്ത ഊര്‍ജ്ജക്ഷാമമാണ് ആണവോര്‍ജ്ജത്തിലേക്ക് തിരികെ ചിന്തിക്കാന്‍ ജപ്പാനെ പ്രേരിപ്പിക്കുന്നത്. ഉയര്‍ന്ന വില നല്കി ഊര്ജ്ജാത്പാദനത്തിനുള്ള ഇന്ധനം ഇറക്കുമതി ചെയ്യുന്നത് കനത്ത സാമ്പത്തികബാധ്യത സൃഷ്ടിക്കുന്നതും ജപ്പാന് തലവേദനയാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: