മരട്: സോളാര്‍തട്ടിപ്പുകേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ തലവന്‍ എഡിജിപി ഹേമചന്ദ്രന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. വൈറ്റില- അരൂര്‍ ബൈപ്പാസില്‍ കണ്ണാടിക്കാടിനു സമീപത്തുവച്ച് എഡിജിപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം മറ്റൊരു ടാക്സികാറിനു പിന്നിലിടിക്കുകയായിരുന്നു. കുടുംബത്തോടൊപ്പം ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ഔദ്യോഗിക വാഹനത്തില്‍ ഹേമചന്ദ്രനും കുടുംബാംഗങ്ങളുമാണ് യാത്രചെയ്തിരുന്നത്.
ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും എഡിജിപിയും മറ്റുള്ളവരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
ബൈപ്പാസിലെ സ്ഥിര അപകടമേഘലയായ കണ്ണാടിക്കാടിനു സമീപത്താണ് പോലീസ് ഉന്നതന്റെ കാര്‍ അപകടത്തില്‍ പെട്ടത്. മീഡിയനിലുള്ള കട്ടിങ്ങിലൂടെ കടന്നുപോകാന്‍ ശ്രമിച്ച മോട്ടോര്‍സൈക്കിളില്‍ ഇടിക്കാതിരിക്കാന്‍ ടാക്സികാര്‍ പെട്ടെന്നുനിര്‍ത്തി. തൊട്ടുപിന്നില്‍ വരികയായിരുന്ന എഡിജിപിയുടെ കാര്‍ ഇതിനുപിന്നില്‍ ഇടിക്കുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. മറ്റൊരു ഔദ്യോഗിക വാഹനത്തില്‍ എഡിജിപി യാത്രതിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: