കൊച്ചി: മോട്ടോര്‍ ക്ഷേമനിധിയില്‍ തൊഴിലാളികള്‍ അടയ്ക്കുന്ന വിഹിതമായ പണം തിരിമറി നടത്തുന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി ആര്.രഘുരാജ്. വൈറ്റില ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമനിധിയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് കൈക്കൂലി വാങ്ങുന്ന യൂണിയന് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തി ഇവരെ പൊതുജനമധ്യത്തിലും തൊഴിലാളികളുടെ ഇടയിലും തുറന്ന് കാണിക്കണം. മേഖലാ പ്രസിഡന്റ് ബാബു ആര്.പ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വി.വി.പ്രകാശന്, മേഖലാ സെക്രട്ടറി സജിത് ബോള്‍ഗാട്ടി, ബെഡ്സന് ഏഷ്യാനെറ്റ്, സുനില്‍ കടവന്ത്ര, ചന്ദ്രദാസ് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ബെഡ്സണ്‍ (പ്രസിഡന്റ്), പ്രദീപ് കുമാര്‍, ബാലചന്ദ്രന് (വൈസ് പ്രസിഡന്റുമാര്‍), ബിജു വൈറ്റില (സെക്രട്ടറി), വിനയകുമാര്‍, ബിജു ഏഷ്യാനെറ്റ് (ജോയിന്റ് സെക്രട്ടറിമാര്‍), പ്രശോഭ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ബിഎംഎസ് എറണാകുളം മേഖലയുടെ കീഴിലുള്ള ഇടപ്പള്ളി ഏരിയാ സമ്മേളനം പുതുക്കലവട്ടത്ത് നടത്തി. പുതിയ ഭാരവാഹികളായി ശിവശങ്കരന് (പ്രസിഡന്റ്), ബാലചന്ദ്രന്, ബേബി, പരമേശ്വരി (വൈസ് പ്രസിഡന്റുമാര്‍), സനൂപ് (സെക്രട്ടറി), രാജേഷ്, ഗിരിജ രവീന്ദ്രന് (ജോയിന്റ് സെക്രട്ടറിമാര്‍), ബൈജു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
കടവന്ത്ര ഏരിയാ സമ്മേളനം കുടുംബി സേവാസമാജം ഹാളില്‍ നടത്തി. പുതിയ ഭാരവാഹികളായി സുധീര്‍ (പ്രസിഡന്റ്), ബിജു, മിനി സതീശന്, രാംദാസ് (വൈസ് പ്രസിഡന്റുമാര്‍), സുനില്‍ എം.റ്റി (സെക്രട്ടറി), ബൈജു സേവ്യര്‍, സജിമോള്‍ സുനില്‍, ജ്യോതി, ചന്ദ്രന് (ജോയിന്റ് സെക്രട്ടറിമാര്‍), ഷനില്‍ കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: