തൃപ്പൂണിത്തുറ: ജൂലായ് ഒന്നുമതുല്‍ പ്രാബല്യത്തില്‍വന്ന പുതിയ റെയില്‍വേ ടൈംടേബിളിലും തൃപ്പൂണിത്തുറയോട് കടുത്ത വഞ്ചന കാട്ടിയതിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ രാജനഗരി യൂണിയന് ഓഫ് റസിഡന്സ്അസോസിയേഷന് യോഗം തീരുമാനിച്ചു.
പരശുറാം, ഐലന്റ്, കെകെ എക്സ്പ്രസ് തീവണ്ടികള്‍ക്ക് തൃപ്പൂണിത്തുറയില്‍ സ്റ്റോപ്പ് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് നിരവധിതവണ ഉറപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പുതിയ ടൈംടേബിളില്‍ തൃപ്പൂണിത്തുറയില്‍ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുമെന്ന് പ്രതീക്ഷിച്ച ജനങ്ങളെയാകെ നിരാശരാക്കുന്ന അറിയിപ്പാണ് ഉണ്ടായത്.
പുതുതായി ഒരു തീവണ്ടിക്കുപോലും തൃപ്പൂണിത്തുറയില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വെ തയ്യാറായില്ല. റെയില്‍വേ സ്റ്റേഷന് വികസന മടക്കമുള്ള കാര്യങ്ങളിലും റെയില്‍വെ അധികൃതരുടെ അനാസ്ഥ തുടരുന്നു.
നിരന്തസമരം നടത്തി നേടിയ ഉറപ്പുകള്‍ റെയില്‍വെ അധികൃതര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ട്രൂറയുടെയും, ട്രൂറ വനിതാ വേദിയുടെയും സംയുക്തയോഗം ചേര്‍ന്ന് പ്രക്ഷോതഭത്തിന് രൂപം നല്‍കിയിട്ടുള്ളതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സമരത്തിന് മുന്നോടിയായി പ്രചരണവും, മന്ത്രി കെ.വി.തോമസിന് ഭീമഹര്‍ജിയും നല്‍കും. ടുറ ചെയര്മാന് വി.പി.പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വി.സി.ജയേന്ദ്രന്‍, തിലകന് കാവനാല്‍, പോള്മാഞ്ഞൂരാന്, ജോളിജെയിംസ്, ഷീബ ജോസഫ്, എ.ടി.ജോസഫ്, കെ.സി.മോഹനചന്ദ്രന്, ആര്.കൃഷ്ണസ്വാമി, ജിജി വെണ്ടറപ്പള്ളി, എ.ശേഷാദ്രി, പി.എം.വിജയന്, പി.ടി.ജോയി, സി.എസ്.മോഹനന്, കെ.എസ്.ചന്ദ്രശേഖരന്, എസ്.കെ.ജോയി, മനോഹരന് മാസ്റ്റര്‍, രതിവാരിഹരന്, മുരളി കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: