Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കേരളാ ഫ്രെയിം ഫ്രം അംബിക നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2013, 08:53 pm IST
in Lifestyle

കേരളാ ഫ്രെയിം….പേരുകേട്ടാല്‍ പല ചോദ്യങ്ങളും ഉയര്‍ന്നുവന്നേക്കാം. എന്നാല്‍ സംശയങ്ങളും ചോദ്യങ്ങളും മാറ്റി നിര്‍ത്തി പുതിയൊരു സംരംഭത്തിന്‌ തുടക്കം കുറിക്കുകയാണ്‌ അംബിക എന്ന എഴുത്തുകാരി. എഴുത്തും വായനയും കൈമുതലായുള്ളപ്പോള്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല അംബിക. ഈ മാസം 13 മുതല്‍ മലയാളി വായനക്കാര്‍ക്ക്‌ മുമ്പില്‍ കേരള ഫ്രെയിം എത്തും എന്ന രഹസ്യം ജന്മഭൂമിയോടാണ്‌ അംബിക ആദ്യമായി പങ്കുവെച്ചത്‌. സമ്പൂര്‍ണ്ണ കുടുംബ മാസിക അതാണ്‌ കേരളാ ഫ്രെയിം. മാസിക പുറത്തിറങ്ങുന്നതിന്റെ സന്തോഷം മറച്ചുവയ്‌ക്ക ാ‍തെ അവസാന മിനുക്കു പണികളുടെ തിരക്കിലായിരുന്നു അംബിക. മാസികയുടെ പേരു മുതല്‍ അതിന്റെ ഉള്ളടക്കം വരെ അംബികയുടെ ആശയമാണ്‌. കേരളത്തില്‍ എണ്ണമറ്റ മാസികകള്‍ ഉണ്ടെങ്കിലും കേരള ഫ്രെയിമിന്‌ ചില പ്രത്യേകതകളുണ്ട്‌. മാസികയുടെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിക്കുന്നത്‌ വനിതകളാണ്‌. അംബികയെ കൂടാതെ കേരളാ ഫ്രെയിമില്‍ നാല്‌ വനിതകള്‍ ജോലി ചെയ്യുന്നുണ്ട്‌. ഒരു പക്ഷെ കേരളത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു വനിതാ എഴുത്തുകാരി സ്വന്തമായി ഒരു മാസിക ആരംഭിക്കുന്നത്‌.

ആത്മീയം, രാഷ്‌ട്രീയം, സിനിമ, വിനോദം, ആരോഗ്യം, വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികവിദ്യ, യോഗ തുടങ്ങി എല്ലാ വിഷയങ്ങളും മാസികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. കേരള ഫ്രെയിം എന്ന സ്ഥാപനം കൊച്ചിയില്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഭാരിച്ച ഉത്തരവാദിത്തമാണ്‌ തന്നില്‍ നിക്ഷിപ്തമായിരിക്കുന്നതെന്ന്‌ പറയുമ്പോള്‍ അംബികയുടെ മുഖത്ത്‌ ഭയാശങ്കകള്‍ നിഴലിക്കുന്നുണ്ടായിരുന്നു. മാസികയോട്‌ വായനക്കാരുടെ പ്രതികരണം എന്തുതന്നെയായാലും ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ്‌ അംബിക പറയുന്നത്‌. എന്തുകൊണ്ട്‌ ഒരു മാസിക? അതിനുള്ള ഉത്തരം വ്യക്തമായിരുന്നു. സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച്‌ കുറച്ചെങ്കിലും ചിന്തിക്കുന്ന വ്യക്തിയാണ്‌ ഞാന്‍. ജനങ്ങളോട്‌ ചില കടമകള്‍ നമുക്കുണ്ട്‌. അവര്‍ക്ക്‌ പ്രയോജനപ്രദമായ എന്തെങ്കിലും ചെയ്യുക, അങ്ങനെയാണ്‌ മാസികയിലെത്തിച്ചേര്‍ന്നത്‌. എല്ലാം ഒരു നിയോഗമാണെന്നാണ്‌ അംബിക പറയുന്നത്‌. തികഞ്ഞ ഒരു കൃഷ്ണഭക്തയാണ്‌ അംബിക. അത്‌ കൃഷ്ണനോടുള്ള ഭക്തിയല്ല മറിച്ച്‌ പ്രണയമാണെന്ന്‌ അംബിക പറയുന്നു. കണ്ണന്‍ എല്ലാം ശരിയാക്കി തരുന്നുവെന്നാണ്‌ അംബികയുടെ വിശ്വാസം.

ആത്മീയതയില്‍ കൂടുതല്‍ വിശ്വസിക്കുന്നതുകൊണ്ടായിരിക്കണം മാസിക എന്ന സ്വപ്നസാക്ഷാത്കാരത്തിനുശേഷം ഒരു വലിയ ലക്ഷ്യം അംബികയുടെ മുന്നിലുണ്ട്‌. തടസങ്ങള്‍ എന്തുതന്നെ ഉണ്ടായാലും അത്‌ സംഭവിക്കുമെന്ന്‌ അംബിക ഉറച്ച്‌ വിശ്വസിക്കുന്നു. മഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തി ഒരു നോവല്‍ എഴുതണമെന്നാണ്‌ അംബികയുടെ അടുത്ത ലക്ഷ്യം. പുസ്തകങ്ങള്‍ മാത്രമല്ല. തിരക്കഥകളും അംബിക എഴുതിയിട്ടുണ്ട്‌. സിനിമയില്‍ സജീവമായി നില്‍ക്കാന്‍ ശക്തമായ പിന്‍ബലം ആവശ്യമാണ്‌ പ്രത്യേകിച്ച്‌ സ്ത്രീകള്‍ക്ക്‌. എന്തായാലും സിനിമാ മേഖലയിലേക്ക്‌ ശ്രദ്ധേയമായ ഒരു കടന്നുകയറ്റത്തിന്‌ തയ്യാറെടുക്കുകയാണ്‌ അംബിക. ന്യൂജനറേഷന്‍ സിനിമാക്കഥപോലെ ആയിരിക്കില്ല തന്റെ തിരക്കഥയെന്നും അംബിക ഉറപ്പിച്ച്‌ പറഞ്ഞു.
വിഹ്വലതകള്‍ക്കപ്പുറത്ത്‌, നൊമ്പരങ്ങളുടെ വസന്തം എന്നിവയാണ്‌ അംബിക എഴുതിയ രണ്ട്‌ പുസ്തകങ്ങള്‍. അക്ഷരങ്ങളോടുള്ള പ്രണയം, ആസക്തി, ആദരവ്‌ ഇത്രയൊക്കെ മതിയാകുമോ ഒരു പുസ്തകം എഴുതാനും അത്‌ പ്രസിദ്ധീകരിക്കാനും…. എന്നാല്‍ ഇതൊക്കെയാണ്‌ അംബിക നായര്‍ എന്ന സ്ത്രീയെ എഴുത്തിന്റെ ലോകത്തെത്തിച്ചത്‌. കഴിവും, ഭാഗ്യവും ഒത്തിണങ്ങിയപ്പോള്‍ അത്‌ ദൈവനിയോഗമായി. തന്റെ ജീവിതത്തെ ഇങ്ങനെ നോക്കിക്കാണാനാണ്‌ അംബിക ആഗ്രഹിക്കുന്നത്‌.

ചെറുകഥകളുടെ സമാഹാരമായ ‘പുസ്തകത്തിലെ കള്ളന്റെ സത്യാന്വേഷണങ്ങള്‍ ‘എന്ന ചെറുകഥ അഭ്രപാളിയിലേക്കുള്ള യാത്രയിലാണ്‌. ഈ വര്‍ഷം തന്റെ കഥ ചലച്ചിത്ര രൂപത്തില്‍ മലയാളികള്‍ക്ക്‌ മുമ്പിലെത്തും എന്ന വിശ്വാസത്തിലാണ്‌ ഈ എഴുത്തുകാരി.

16 വര്‍ഷമായി കൊച്ചിയില്‍ താമസിക്കുന്ന അംബിക നേരത്തെ ബിസിനസ്‌ ഇന്ത്യയിലും, ഡിസൈനറിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സ്വാമി ചിദാനന്ദപുരിയുടെ സഹോദരിയാണ്‌. ഐടി പ്രൊഫഷണലുകളായ രോഹാഞ്ചും, പ്രാര്‍ത്ഥനയും മക്കള്‍.

ശ്യാമ ഉഷ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.