കൊച്ചി: സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിലൂടെ നമുക്ക് നല്കിയ ഉപദേശം വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ഏറെ പ്രസക്തമാണ്. ഇന്നത്തെ തലമുറ അത് ഉള്‍ക്കൊള്ളാത്തതാണ് നിലവിലുള്ള അപചയങ്ങള്‍ക്ക് കാരണമെന്ന് മുന്‍ നിയമസഭാ സ്പീക്കര്‍ അഡ്വ.ടി.എസ്.ജോണ്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയംഗത്തെ മൂല്യച്ച്യൂതിയും പരിസ്ഥിതി ദുരന്തവുമെല്ലാം ഇതിന്റെ പരിണിത ഫലങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
നാഷണല്‍ ഗ്രീന്‍ സൊസൈറ്റിയുടെയും വിവേകാനന്ദ കള്‍ച്ചറല്‍ സെന്ററിന്റെയും സംയുക്ത അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവേകാനന്ദ സമാധി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഷണല്‍ ഗ്രീന്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി കുരുവിള മാത്യൂസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് ഏലൂര്‍ ഗോപിനാഥ് വിവേകാനന്ദ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എം.എന്‍.ഗിരി, റാക്കോ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആര്.പത്മനാഭന് നായര്‍, ടി.എന്‍.പ്രതാപന്, പി.എ.ബാലകൃഷ്ണന്, കെ.എസ്.ദിലീപ്കുമാര്, കോന്നിയൂര്‍ വരദരാജന്, അഡ്വ.ജസ്റ്റിന് മാത്യു, അഡ്വ.കെ.ടി.സെബാസ്റ്റ്യന്‍, എം.എ.ഹബീബ് എന്നിവര്‍ പ്രസംഗിച്ചു.രാവിലെ ബോട്ട് ജെട്ടിക്ക് സമീപമുള്ള വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സമ്മേളനം ആരംഭിച്ചത്.
വിവേകാനന്ദ ദര്‍ശനത്തെപ്പറ്റി യുവാക്കളില്‍ അവബോധം സൃഷ്ടിക്കുന്നതിന് നാഷണല്‍ ഗ്രീന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കസര്‍കോഡ് നിന്ന തിരുവനന്തപുരത്തേക്ക് വാഹന പ്രചരണ ജാഥ നടത്തുന്നതാണെന്ന് ജനറല്‍ സെക്രട്ടറി കുരുവിള മാത്യൂസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: