ആലുവ: ആലുവയില്‍ റോഡുകള്‍ പലതും തകര്‍ന്നു. മുന്‍സിപ്പല്‍ റോഡ്, പമ്പ്കവല, മാര്‍ക്കറ്റ് റോഡ്, ദേശീയപാത എന്നിവിടങ്ങളിലെല്ലാം ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. തോട്ടയ്ക്കാട്ടുകര- കടുങ്ങല്ലൂര്‍ റോഡ് തകര്‍ന്ന് തരിപ്പണമായി.
കിഴക്കേകടുങ്ങല്ലൂരില് വെള്ളകെട്ട് കാല്‍നടപോലും ദുഷ്കരമായി. റോഡിന്റെ വശങ്ങളില് കെട്ടികിടക്കുന്ന വെള്ളത്തിലൂടെയുള്ള വാഹനങ്ങളുടെ ഓട്ടം വഴിയരികിലെ വീടുകളെ അഴക്കുവെള്ളത്തില് കുളിപ്പിക്കുന്നുണ്ട്.
ആലുവ-പെരുമ്പാവൂര്‍ ദേശസാല്‍കൃത റൂട്ടില്‍ മഹിളാലയം കവലയ്ക്കു സമീപം മഴ ആരംഭിച്ചശേഷം നടത്തിയ റബറൈസ്ഡ് ടാറിങ്ങ് ഇളകി കുഴികള്‍ രൂപപ്പെട്ടു. റോഡിന്റെ കുറെ ഭാഗം ഒരു വശത്ത് മഴആരംഭിച്ചപ്പോള് നടത്തിയ ടാറിങ്ങ് നാട്ടുകാര്‍ തടഞ്ഞിരുന്നു. പുളിഞ്ചോടുനിന്ന് വലിയവാഹനങ്ങള്‍ കാരോത്തുകുഴിറോഡ് വഴിതിരിച്ചുവിടുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കേണ്ട രോഗികളെയും കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ ഗതാഗതകുരുക്കില്‍പ്പെട്ട് ഏറെ നേരം കിടക്കേണ്ടിവരുന്നുണ്ട്. വെള്ളം മൂടികിടക്കുന്ന കുഴികളില്‍ അകപ്പെടുന്ന ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞ് ആപകടമുണ്ടാകുന്നത് പതിവ് കാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: