മരട്: വൈറ്റില- അരൂര്‍ ബൈപ്പാസിന്റെ പലഭാഗങ്ങളിലും റോഡ് തകര്‍ന്നത് വാഹനങ്ങള്‍ക്ക് ദുരിതമായി. പ്രധാനറോഡില്‍ നിറയെകുഴികള് പ്രത്യക്ഷപ്പെട്ടതോടെ ഇതുവഴിയുള്ള വാഹനയാത്ര ബുദ്ധിമുട്ടായി. കുണ്ടന്നൂര്‍ ജംഗ്ഷനില്‍ പേട്ടറോഡിന്റെ ഭാഗത്തും, സിഗ്നലിന്റെ ഒത്തനടുവിലും കുഴികള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലോറികള്‍ ഉള്‍പ്പടെയുള്ള വലിയവാഹനങ്ങള്‍ കുഴിയില്‍ ഇറങ്ങി പലപ്പോഴും അപകടങ്ങളും സംഭവിക്കാറുണ്ട്.
നെട്ടൂര്‍ മുതല്‍ അരൂര്‍ വരെയുള്ള ഭാഗങ്ങളിലും സര്‍വ്വീസ്റോഡും പ്രധാന റോഡും തകര്‍ന്ന നിലയിലാണ്. നെട്ടൂര്‍ അന്താരാഷ്ട്ര പച്ചക്കറി മാര്‍ക്കറ്റിലേക്കുള്ള കവാടത്തില്‍ 10 മിറ്ററോളം വീതിയില്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് വലിയകുഴികള്‍ രൂപപ്പെട്ടനിലയിലാണ്. റോഡ് വരുന്നതിനുമുമ്പ് ഈഭാഗത്ത് വലിയ കുളമുണ്ടായിരുന്നു. ബൈപ്പാസിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ ഇത് വേണ്ടവിധം മൂടാതിരുന്നതാണ് ഈഭാഗത്ത് റോഡ് തകര്‍ന്ന് വന്‍കുഴി പ്രത്യക്ഷപ്പെടാന്‍ കരാണമെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: