കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വന്‍ അഴിമതിയും പണം തിരിമറിയും നടന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 17ന് എല്ലാ ക്ഷേമനിധി ഓഫീസുകള്‍ക്ക് മുമ്പിലും മോട്ടോര്‍ തൊഴിലാളികളുടെ കൂട്ടധര്‍ണ്ണ സംഘടിപ്പിക്കുവാന്‍ ബിഎംഎസ് മോട്ടോര്‍ ഫെഡറേഷന് യോഗം തീരുമാനിച്ചു.
ക്ഷേമനിധി ബോര്‍ഡ് പുനഃസംഘടിപ്പിക്കുകയും, ചീഫ് എക്സിക്യൂട്ടീവ് അഥവാ മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഒരു ഐഎഎസ്/ഐപിഎസ് റാങ്ക് കാരന്റെ സേവനം ലഭ്യമാക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു വരുന്നതാണ്. അത് ചെവിക്കൊള്ളാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണെന്ന് കോഴിക്കോട് ചേര്‍ന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് കെ.ഗംഗാധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: