ആലുവ: പുഴയില്‍നിന്നുള്ള എക്കല്‍ അടിഞ്ഞ് തോട്ടയ്ക്കാട്ടുകരയില്‍ പ്രകൃത്യാ രൂപംകൊണ്ട പ്രദേശത്താണ് അനധികൃതമായി നിര്‍മ്മാണപ്രവര്‍ത്തനം നടത്തി പിന്നീട് ഹോട്ടലായി മാറിയത്. വര്‍ഷങ്ങളോളം നാട്ടുകാര്‍ കുളിക്കാന്‍ ഉപയോഗിച്ചിരുന്ന കടവുകൂടിയായിരുന്നു ഇത്. എന്നാല്‍ അന്നത്തെ നഗരസഭ ഭരണകര്‍ത്താക്കളും നിര്‍മ്മാണപ്രവര്‍ത്തനത്തിന് അനുകൂലമായ അന്തരീക്ഷം ഘട്ടംഘട്ടമായി ഒരുക്കി നല്‍കുകയായിരുന്നു. ഇതിന്റെ ഭാഗമായി കടവ് യഥാസമയം നന്നാക്കിയില്ല.
ഇതേത്തുടര്‍ന്ന് കുറ്റിക്കാടുകളും മറ്റും ഇവിടെ വളര്‍ന്നു. മാത്രമല്ല ക്രമേണ സാമൂഹ്യദ്രോഹികളും തങ്ങളുടെ താവളങ്ങളാക്കി ഇത് മാറ്റുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കുറ്റിക്കാട് വെട്ടി കടവ് പുനരുദ്ധരിക്കാനെന്ന പേരിലാണ് ആദ്യം നഗരസഭ രംഗത്തുവന്നത്. അന്ന് സംശയമുന്നയിച്ച പരിസ്ഥിതി പ്രവര്‍ത്തകരോട് കടവിന് ചുറ്റും കണ്ടല്‍ക്കാടുകളും മറ്റും വച്ചുപിടിപ്പിക്കാമെന്നും സന്ധ്യാസമയത്ത് വിശ്രമിക്കുന്നതിനായി പാര്‍ക്കുപോലെ ഒരു സൗകര്യമുണ്ടാക്കുക മാത്രമാണ് ലക്ഷ്യമെന്നും വ്യക്തമാക്കുകയായിരുന്നു.
എന്നാല്‍ ജനങ്ങളെ ആകമാനം കബളിപ്പിച്ച് പിന്നീട് ഇവിടെ ഘട്ടംഘട്ടമായി ഹോട്ടല്‍ പണിതുയര്‍ത്തിയത്. നാട്ടുകാരില്‍ ചിലരും അനധികൃത നിര്‍മ്മാണത്തിന് വന്‍ തുക വാങ്ങി കൂട്ടുനില്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: