മണിപ്പാല്‍: മണിപ്പാല്‍ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിടയായ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് കൂടി പൊലീസ് കസ്റ്റഡിയിലായി.
കേസിലെ ആദ്യ പ്രതികളായ യോഗേഷ്, ഹരി പ്രസാദ് എന്നിവരുടെ സഹോദരങ്ങളായ ബാലചന്ദ്രന്,ഹരിചന്ദ്രന് എന്നിവരാണ് അറസ്റ്റിലായത്.
തെളിവ് നശിപ്പിച്ചതിനാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി ഡോക്ടര്‍മാരുടെ സഹായത്തോടെ പൊലീസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: