അങ്കമാലി : ജോസ് തെറ്റയില്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും താനും കുടുംബവും അദ്ദേഹത്തെ പൂര്‍ണ്ണമായി വിശ്വസിക്കുന്നവെന്നും ഭാര്യ ഡെയ്സി ജോസ് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജോസ് തെറ്റയിലിനെ ചതിയില്പെടുത്തിയതാണ് ഇതിനെതിരെ ഗവര്‍ണ്ണര്‍ക്കും,സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.
ജോസ് തെറ്റയില്‍ ഇപ്പോള്‍ എവിടെയാണെന്നുള്ള ചോദ്യത്തിന് അറിയില്ലെന്ന മറുപടിയാണ് അവര്‍ നല്‍കിയത്. ആകെ തകര്‍ന്ന നിലയിലാണ് അവര്‍ മാധ്യമ പ്രവര്കത്തരെ സമീപിച്ചത്. പല ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് അവര്‍ മാദ്ധ്യമങ്ങളെ സമീപിച്ചത്. മാധ്യമങ്ങള്‍ക്കായി അവര്‍ നല്കിയ പ്രസ്താവനയില്‍ 40 വര്‍ഷമായി കറപുരളാത്ത പൊതുജീവിതം നയിച്ച വ്യക്തിയാണ് ജോസ്തെറ്റയിലെന്നും അദ്ദേഹത്തിനെതിരെയുള്ള ആക്ഷേപം തന്റെ കുടുംബത്തിനെതിരെ നടന്നു വരുന്ന ക്രൂരമായ അപവാദ പ്രചരണവും മനുഷ്യാവകാശ ലംഘനവുമാണെന്നും അവര്‍ ചൂണ്ടികാട്ടി.
തന്റെ ഭര്‍ത്താവിനും മകനുമെതിരെ എകദേശം 30 വയസ്സ് പ്രായമുള്ള വിവാഹ മോചിതയായ ഒരു സ്ത്രീ പോലീസിന് എഴുതി നല്കിയ പരാതിയുടെ പേരില്‍ ഞങ്ങള്‍ വേട്ടയാടപെടുകയാണ്. പതിനഞ്ചോളം പേജുകളുള്ള പരാതിയില്‍ ഒരിടത്ത് പോലും പ്രത്യക്ഷമായോ പരോക്ഷമായോ എന്റെ ഭര്‍ത്താവും മകനും ബലാല്‍സംഗം എന്ന് ആരോപിക്കപെടുന്ന യാതൊരു പ്രവര്‍ത്തിയും ചെയ്തതായി പറഞ്ഞിട്ടില്ല. അതേ സമയം അശ്ലീലരംഗങ്ങള്‍ വിഡിയോയില്‍ പകര്‍ത്തുകയും പ്രസ്തതുരംഗങ്ങള് ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്നും അത്തരം രംഗങ്ങള്‍ താന്‍ തന്നെ പരസ്യമാക്കിയെന്നും പരാതികാരി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അവര്‍ പ്രസ്താവനയില്‍ പറയുന്നു. ഇതിന്റെ അടിസ്താനത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് 2000പ്രകാരം സൈബര്‍ കുറ്റകൃത്യം ചെയ്യുകയും ശിക്ഷിക്കപ്പെടാന്‍ അവര്‍ അര്‍ഹയുമാണ്. എന്നാല്‍ കുറ്റം ചെയ്തു എന്നു സ്വയം സമ്മതിച്ച വ്യക്തിയ്ക്ക് പോലീസ് സംരക്ഷണം നല്‍കുകയും കുറ്റം ചെയ്യാത്ത തന്റെ മകനും ഭര്‍ത്താവിനുമെതിരെ അതീവ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയുമാണ് പോലീസ് ചെയ്തിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. എംഎല്‍എയും മുന്‍ മന്ത്രിയുമായ ഒരു പൗരനോട് സ്വാഭവികനീതി പോലും കാണിക്കാതെയുള്ള പോലീസിന്റെ പെരുമാറ്റം സാധാരണ പൗരനോട് എങ്ങനെയായിരിക്കുമെന്നും അവര്‍ ചോദിക്കുന്നു.ഗുരുതരമായ ക്യാന്‍സര്‍ ബാധയെ തുടര്‍ന്നു മരണത്തെ മുഖാമുഖം കണ്ട് വിദഗ്ദ്ധ ചികിത്സകൊണ്ട് മാത്രം ജിവിതത്തിലേക്ക് തിരിച്ചുവന്ന വ്യക്തിയാണ് തന്റെ ഭര്‍ത്താവെന്നും ശരിയായ ഭക്ഷണപോലും കഴിക്കാനാകാതെ ജീവന് രക്ഷാമരുന്നുകളുടെ സഹായത്തൊടെ മാത്രമാണ് അദ്ദേഹത്തിന്റെ ജീവന് മുന്നോട്ട് പോകുന്നതെന്നും അവര്‍ നല്കിയ പ്രസ്താവനയില്‍ ചൂണ്ടികാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: