കൊച്ചി: കൊച്ചി തുറമുഖത്തിന്റെ ഭൂമി തുറമുഖ ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കണമെന്നും ഇടനിലക്കാര്‍ തുറമുഖത്തെയും ഉപഭോക്താക്കളെയും ഒരു പോലെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും ബിഎംഎസ് ഐലന്റ് ഏരിയ സമ്മേളനത്തില്‍ സംസ്ഥാന സമിതി അംഗം വി.ജി.പത്മജം ആവശ്യപ്പെട്ടു.
തുറമുഖത്തെ തൊഴിലവസരങ്ങളില്‍ തദ്ദേശവാസികള്‍ക്ക് മുന്‍ഗണന നല്‍കുകയും, സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും, കരാര്‍ ജീവനക്കാര്‍ക്കും ഇഎസ്ഐ പിഎഫ് ആനുകൂല്യങ്ങള്‍ നല്കുവാന് വേണ്ട നടപടി എത്രയും പെട്ടെന്ന് അധികൃതര്‍ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഐലന്റ് വിമന്‍സ് ഹാളില്‍ രാവിലെ നടന്ന സമ്മേളനത്തില്‍ മേഖലാ വൈസ് പ്രസിഡന്റ് മാക്സി ഡിഡാക്കസ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി നേതാവ് സി.ജി.രാജഗോപാല്‍, ബിഎംഎസ്, മേഖലാ സെക്രട്ടറി കെ.കെ.വിജയന്, ജോയിന്റ് സെക്രട്ടറി മനോജ് പള്ളുത്തി, ആര്.രാജീവ്, ടി.ജയദേവന്, എം.ജോസഫ്, സി.രതീഷ്, റോബര്‍ട്ട് ആന്റണി, ബി.സതീശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: