കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയെ കേന്ദ്ര സര്‍വകലാശാലയായി ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചു. ഡോ. എം.സി. ദിലീപ്കുമാര് വൈസ് ചാന്‍സലറായി ചുമതലയേറ്റ ശേഷം സര്‍വകലാശാല ആസ്ഥാനത്ത് നടന്ന ആദ്യ സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. കേന്ദ്ര സര്‍വകലാശാലയാക്കാനുള്ള നിയമപരവും അക്കാദമികവുമായ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ അഡ്വ. കെ. ശിവദാസന്‍ നായര്‍ എംഎല്‍എ കണ്‍വീനറായി സിന്‍ഡിക്കേറ്റ് കമ്മിറ്റി രൂപീകരിച്ചു. സര്‍ക്കാരും യുജിസിയും മറ്റ് ഏജന്‍സികളുമായി ആശയവിനിമയം നടത്തി കമ്മിറ്റി മൂന്നു മാസത്തിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കും.
സര്‍വകലാശാലയിലെ പ്രാദേശിക കേന്ദ്രങ്ങള്‍ വികസിപ്പിക്കാനും കോഴ്സുകള്‍ പരിഷ്കരിക്കാനും വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അക്കാദമിക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. കോഴ്സുകള്‍ നവീകരിക്കുമ്പോള്‍ അവയുടെ ജോലി സാധ്യതകള്‍ പരിശോധിക്കാമെങ്കിലും സംസ്കൃതത്തിന്റെ പ്രാധാന്യം നഷ്ടപ്പെടാതെ സംരക്ഷിക്കപ്പെടണമെന്നും സംസ്കൃതത്തെ നൂതന മേഖലകളുമായി ബന്ധപ്പെടുത്തി ശക്തിപ്പെടുത്തണമെന്നും സിന്‍ഡിക്കേറ്റ് വിലയിരുത്തി.
ഗവേഷകര്‍ക്കുള്ള ഹോസ്റ്റലിന്റെ പണി വേഗം പൂര്‍ത്തീകരിക്കും. ആവശ്യമായ ഫര്‍ണിച്ചര്‍ വാങ്ങാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. സര്‍വകലാശാലയ്ക്ക് ഈ വര്‍ഷം തന്നെ ദേശീയ അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ അക്രെഡിറ്റേഷന്‍ ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: