ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ അതിരൂക്ഷമാകുന്ന ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ജല-ഊര്‍ജ്ജമന്ത്രി ക്വാജാ മുഹമ്മദ് ആസിഫിനെ ഇന്ത്യയിലേക്ക് അയക്കുന്നു. ഊര്‍ജ്ജമേഖലയില്‍ ലഭിക്കുന്ന ഏത് സഹായവും കടുത്ത ഊര്‍ജ്ജപ്രതിസന്ധി നേരിടുന്ന തങ്ങള്‍ക്ക് സഹായകമാകുമെന്ന് നവാസ് ഷെരീഫ് പാക്- ഇന്ത്യ സംയുക്ത ബിസിനസ് കൗണ്‍സില്‍ അംഗങ്ങളുമായുള്ള കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായി ചര്‍ച്ച നടത്തി സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍ കണ്ടെത്താന്‍ ഊര്ജ്ജമന്ത്രിയെ ചുമതലപ്പെടുത്തുകയാണെന്നും അദ്ദേഹം സമിതി അംഗങ്ങളെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനെക്കുറിച്ചും പാക്കിസ്ഥാന് ആലോചിച്ച് വരികയാണ്. പഞ്ചാബില്‍ നിന്ന് ലാഹോറിലേക്ക് ട്രാന്സ്മിഷന് ലൈന്‍ സ്ഥാപിച്ച് വൈദ്യുതിയെത്തിക്കാനാണ് ആലോചന. ദിനംപ്രതി 4,000 മുതല്‍ 5000 വരെ മെഗാവാട്ട് ഊര്‍ജ്ജത്തിന്റെ കുറവാണ് പാക്കിസ്ഥാന് നേരിടുന്നത്.
പുതിയതായി അധികാരത്തിലെത്തിയ നവാസ് ഷെരീഫ് നേരിടുന്ന വന്വെല്ലുവിളികളില് ഒന്നാണ് രാജ്യത്തെ ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരം കാണുക എന്നത്. പാക്കിസ്ഥാന് നിലവില്‍ നേരിടുന്ന ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കാന്‍ രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് പ്രധാനമന്ത്രി നവാസ് ഷെരീഫ് ചൂണ്ടിക്കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: