തിരുവനന്തപുരം: മുസ്ലീംലീഗിനെതിരായ പ്രസ്താവനയില്‍ ഉറച്ച് നില്ക്കുന്നതായി കെ.മുരളീധരന് അറിയിച്ചു. ചിലര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് സ്നേഹം കൊണ്ടല്ലെന്നും മറ്റുള്ളവര്‍ ഒപ്പം കൂട്ടാത്തത് കൊണ്ടാണെന്നും മുരളീധരന് പറഞ്ഞു. മുന്നണിയെ നിലനിര്‍ത്താനുള്ള ബാധ്യത കോണ്‍ഗ്രസിന് മാത്രമുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് കാലത്ത് തോല്‍ക്കുന്ന സീറ്റുകള്‍ കോണ്‍ഗ്രസിനും ജയിക്കുന്ന സീറ്റുകള്‍ ഘടകക്ഷികള്‍ക്ക് എന്നുള്ളത് ശരിയല്ലെന്ന വികാരം പ്രവര്‍ത്തകര്‍ക്കുണ്ടെന്നും മുരളീധരന് തിരുവനന്തപുരത്ത് പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്ന ഒരു തെളിവും ഇന്നലെ വരെ നടന്ന അന്വേഷണത്തില്‍ ഉണ്ടായിട്ടില്ല. അതിനാല്‍ നേതൃമാറ്റത്തെക്കുറിച്ച് ഒരു അഭിപ്രായവും കോണ്‍ഗ്രസിനില്ല.
പുതുപ്പള്ളിയിലെ സ്വീകരണ പരിപാടിയില്‍ ക്ഷണിക്കാത്തതുകൊണ്ടാണ് പോകാത്തതെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: