കൊച്ചി: എയര്‍പോര്‍ട്ട് ഇതര പദ്ധതികള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സിയാലില്‍ ഒരു കോടു രൂപ ചെലവില്‍ എട്ട് മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പദ്ധതി നടപ്പാക്കുമെന്ന് വിമാനത്താവളങ്ങളുടെ കൂടി ചുമതലയുള്ള മന്ത്രി കെ.ബാബു പറഞ്ഞു. പാരമ്പര്യേതര ഊര്‍ജം പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. വികസനത്തിന്റെ കാര്യത്തില്‍ മറ്റു സ്ഥാപനങ്ങള്‍ക്ക് സിയാല്‍ ഉത്തമ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സിയാലില്‍ ഇന്റര്‍നാഷണല്‍ ടെര്‍മിനലിന്റെ മുകളില്‍ പണി കഴിപ്പിച്ച 100 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പാനലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സിയാലിന്റെ ഒരു വര്‍ഷത്തെ വൈദ്യുതി ബില്‍ ശരാശരി 12 കോടിയോളം വരും. വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് സിയാല്‍ മറ്റു ഊര്‍ജ്ജ സ്രോതസ്സുകള്‍ കൂടി തേടാന്‍ തയാറായത്. സിയാലിന്റെ പ്രവര്‍ത്തനം മറ്റു മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. അതിന്റെ ഭാഗമായാണ് സിയാല്‍ ഇന്‍ഫ്രസ്ട്രക്ചര്‍ കമ്പനി രൂപീകരിച്ചത്. എയര്‍പോര്‍ട്ട് ഇതര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതന്റെ ഭാഗമായി സംസ്ഥാന വൈദ്യുതി ബോര്‍ഡുമായി സിയാല്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സിയാല്‍ ഇന്‍ഫ്രസ്ട്രക്ചര്‍ കമ്പനിയില്‍ ബി.പി.സി.എല്‍ കാര്യമായ നിക്ഷേപം നടത്താമെന്ന് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.
98 ലക്ഷം രൂപ ചെലവിലാണ് സോളാര്‍ പാനല്‍ നിര്‍മിച്ചത്. 30 ലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡിയായി നല്കി. 20 കിലോവാട്ടിന്റെ അഞ്ച് ഭാഗങ്ങളായാണ് സോളാര്‍ ഘടിപ്പിച്ചിട്ടുള്ളത്. 480 യൂണിറ്റ് ശരാശരി വൈദ്യുതി ഉദ്പാദനമുള്ള പാനലില്‍ നിന്ന് 500 യൂണിറ്റ് വരെ ലഭിക്കും. പവര്‍ ഗ്രിഡിലേക്ക് നേരിട്ട് സോളാര്‍ പാനലിനെ ബന്ധിപ്പിച്ചതിനാല്‍ പ്രത്യേക ബാറ്ററി ഉപയോഗം ആവശ്യമില്ല എന്നതാണ് പ്രത്യേകത.
സിയാല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ സി.വി.ജേക്കബ്, എന്‍.വി.ജോര്‍ജ്, ഇ.എം.ബാബു, സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ.കുര്യന്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍, എക്ലിക്യുട്ടീവ് ഡയറക്ടര്‍ എ.എം.ശബീര്‍, ഇലക്ട്രിക്കല്‍ വിഭാഗം സീനിയര്‍ മാനേജര്‍ അബ്ദുള്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: