കൊല്ലം: വിശ്വഹിന്ദുപരിഷത്ത് സേവാ വിഭാഗത്തിന്റെയും ധര്‍മ്മസേവാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പടിഞ്ഞാ റെ കൊല്ലം കാവനാട് പൂവന്‍പുഴയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീപുതിയകാവ് ഭഗവതി ബാലാശ്രമത്തില്‍ കുട്ടികളുടെ ആവശ്യങ്ങള്‍ക്കായി വാങ്ങിയ വാഹനത്തിന്റെ താക്കോല്‍ ദാനം ശക്തികുളങ്ങര എസ്.ഐ കെ.രാജു നിര്‍വഹിച്ചു. ബാലാശ്രമം പ്രസിഡന്റ് ഡോ.വി.ശശിധരന്‍പിള്ള താക്കോല്‍ ഏറ്റുവാങ്ങി.
ചടങ്ങില്‍ സെക്രട്ടറി സി. എസ് ശൈലേന്ദ്രബാബു, ട്രഷറര്‍ കെ.വി.പരമേശ്വരന് നായര്‍, കെ.വി.രാജഗോപാലന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: