കൊച്ചി: പ്രഥമ പെരുംതച്ചന് ശില്‍പ്പശാസ്ത്ര പുരസ്ക്കാരം പ്രമുഖ തച്ചുശാസ്ത്ര വിദഗ്ധനും ജ്യോതിഷിയും സംസ്കൃത പണ്ഡിതനുമായ സ്ഥപതി ദേവദാസ് ആചാരിക്ക് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ സമര്‍പ്പിച്ചു.
ഉളിയന്നൂര്‍ പെരുംതച്ചന്റെ പേരില്‍ ആലുവ ഉളിയന്നൂര്‍ പെരുംതച്ചന് കുലദേവതാ ക്ഷേത്രസമിതി ഏര്‍പ്പെടുത്തിയിട്ടുള്ള പെരുംതച്ചന് ശില്‍പ്പശാസ്ത്ര പുരസ്ക്കാരം നേടിയ ദേവദാസ് ആചാരി മുന്നൂറില്‍പ്പരം ക്ഷേത്രങ്ങളുടെ സ്ഥാനനിര്‍ണയവും കണക്കും തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
ഉളിയന്നൂര്‍ പെരുംതച്ചന് കുലദേവതാ ക്ഷേത്രസമുച്ചയത്തില്‍ നടന്ന ക്ഷേത്രസമര്‍പ്പണ സമ്മേളനത്തിലാണ് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ദേവദാസ് ആചാരിക്ക് 20,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്ക്കാരം സമര്‍പ്പിച്ചത്.
പുരസ്ക്കാര കമ്മറ്റി ചെയര്മാന് കൈതപ്രം വാസുദേവന്‍ നമ്പൂതിരി, അംഗങ്ങളായ കെ.പി.സുരേഷ്, പ്രദീപ് പെരുംപടന്ന എന്നിവരടങ്ങുന്ന കമ്മറ്റിയാണ് ഈ രംഗത്ത് കേരളത്തിലെ ഏറ്റവും വലിയ പുരസ്ക്കാരമായ പെരുംതച്ചന് ശില്‍പ്പശാസ്ത്ര പുരസ്കാരത്തിന് ദേവദാസ് ആചാരിയെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: