പെരുമ്പാവൂര്‍: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ ഭൂരഹിത ഭവനരഹിതരായ പട്ടികജാതി വിഭാഗങ്ങളെ അധികൃതര്‍ വഞ്ചച്ചതില് പ്രതിഷേധിച്ച് ബിജെപി പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ നടത്തി. 2009-2010ല്‍ വാഴക്കുളം ബ്ലോക്കില്‍ നിന്നും ഭൂരഹിത ഭവന രഹിത ഫണ്ടുപയോഗിച്ച് അനര്‍ഹരായ പലര്‍ക്കും വീടുകള്‍ പണിതു നല്‍കിയിട്ടുണ്ടെന്നും, അരര്ഹരായ പല പട്ടികജാതിക്കാരെയും ഒഴിവാക്കിയതായും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.
ഫണ്ട് വിനിയോഗത്തില്‍ വന്‍ അഴിമതിയാണ് നടത്തിയിരിക്കുന്നത്. ഇതിനെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും ബിജെപി സായാഹ്നധര്‍ണ്ണയില്‍ ആവശ്യപ്പെട്ടു. സി.വി.കരുണാകരന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ ധര്‍ണ്ണ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന് ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഇ.എന്‍.വാസുദേവന്‍, മണ്ഡലം പ്രസിഡന്റ് വി.എന്‍.വിജയന്, പഞ്ചായത്തംഗം അംബിക രാജപ്പന്, പി.ടി.മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: