അങ്കമാലി: ലൈംഗിക ആരോപണ കേസില്‍ പ്രതിയായ എല്‍ഡിഎഫ് എംഎല്‍എ ജോസ് തെറ്റയിലിനെ സംരക്ഷിക്കുന്ന ഇടതു മുന്നണിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് പ്രസ്താവിച്ചു. ഇക്കാര്യത്തില്‍ ഇരുമുന്നണികളും ഒരേ നാണയത്തിന്റെ രണ്ടു വശമാണ്. രാഷ്ട്രീയ, പൊതുരംഗത്തെ സാംസ്ക്കാരിക അധഃപതനത്തിനും മൂല്യശോഷണത്തിനുമെതിരെയുള്ള സമരം ബിജെപി ശക്തമാക്കും. ആരോപണ വിധേയനായ ജോസ് തെറ്റയില്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസി പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് വസതിക്ക് സമീപം പോലീസ് തടഞ്ഞു. സംസ്ഥാന സമിതി അംഗം നെടുമ്പാശ്ശേരി രവി, ജില്ലാ സെക്രട്ടറി എം.എ.ബ്രഹ്മരാജ്, കണ്‍വീനര്‍ ബിജു പുരുഷോത്തമന്, അഡ്വ.പി.കൃഷ്ണദാസ്, ബാബു കരിയാട്, എം.എന്‍.ഗോപി, കെ.എസ്.ഉദയകുമാര്‍, ടി.എസ്.ചന്ദ്രന്, കെ.ടി.ഷാജി, എം.ആര്.ദിനേശന്, എം.വി.ലക്ഷ്മണന്, മണി വെങ്ങോല, പി.കെ.അപ്പുക്കുട്ടന്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: