മരട്: തനിക്ക് ജീവിതം നല്കിയ ശ്യാമിന് സ്വന്തം വൃക്കകളിലൊന്ന് നല്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ തയാറായി ഭാര്യ മെറീന. വൈറ്റില പാരഡൈസ് റോഡ് കാവാലംപിള്ളി ലാലന്റെ മകനാണ് 26 വയസുള്ള ശ്യാംലാല്‍. രണ്ടു വൃക്കകളും പ്രവര്‍ത്തനരഹിതമായ ശ്യാം ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസിന് വിധേയനായാണ് ജീവന് നിലനിര്‍ത്തുന്നത്. ഇതിനായി ഒരുതവണ ചെലവ് രണ്ടായിരം രൂപയാണ്.
പെയിന്റിംഗ് തൊഴിലാക്കിയ ശ്യാംലാലിന്റെ ചെറിയ വരുമാനം കൊണ്ടാണ് പ്രായമായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം ജീവിതം തള്ളിനീക്കിയിരുന്നത്. ഇതിനിടെ കണ്ടുമുട്ടിയ ശ്യാമിനെ വിവാഹം കഴിച്ച് ജീവിത യാത്രയില്‍ ഒപ്പം ചേര്‍ന്നാണ് മെറീന എന്നു പേരുള്ള പെണ്‍കുട്ടി. ചെറിയ തയ്യല്‍ ജോലികള്‍ ചെയ്തു കിട്ടുന്ന വരുമാനം ഇന്ന് ഈ കുടുംബത്തിന്റെ ആശ്വാസമാണ്. ഇതിനിടെ വൃക്കയുടെ സ്ഥിതി കൂടുതല്‍ വഷളായതോടെ തന്റെ തൊഴിലായ പെയിന്റിഗിനു പോകാന്‍ പറ്റാത്ത അവസ്ഥയിലാണ് ശ്യാം ഇപ്പോള്‍.
ഭര്‍ത്താവായ ശ്യാംലാലിന് തന്റെ വൃക്കകളിലൊന്ന് നല്കുവാന് ഈ അവസരത്തിലാണ് ഭാര്യ മെറീന തയ്യാറായിരിക്കുന്നത്. എന്നാല്‍ വൃക്ക മറ്റീവ്ക്കല്‍ ചെലവേറിയതാണ്. എട്ടുലക്ഷത്തോളം ചെലവു വരുമെന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചത്. ആരോഗ്യ സ്ഥിതി വഷളായി വരുന്നതിനാല്‍ ശസ്ത്രക്രിയ ഉടന്വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഇതേത്തുടര്‍ന്ന് കൊച്ചി കോര്പ്പറേഷന് 53-ാം ഡിവിഷന് കൗണ്‍സിലറും മറ്റും സഹായവുമായി രംഗത്തെത്തിയത് ശ്യാമിനും കുടുംബത്തിനും ആശ്വാസമായിട്ടുണ്ട്. കൗണ്‍സിലര്‍ എ.എസ്.സൗമ്യ രക്ഷാധികാരിയായി ശ്യാംലാല്‍ ചികിത്സാ സഹായനിധി രൂപീകരിച്ച് വൈറ്റില ബാങ്ക് ഓഫ് ബറോഡയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 30810100002099. സന്മനുസകള് സഹായിച്ചാല്‍ മെറീനയുടെ ജീവിതവും തിരികെ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: