കൊച്ചി: ആരോപണത്തിന് വിധേയനായ അങ്കമാലി എംഎല്‍എ ജോസ് തെറ്റയില്‍ രാജിവെക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് ശക്തമായ സമരത്തിന് നേതൃത്വം നല്‍കും. സാംസ്ക്കാരിക കേരളത്തിന് അപമാനമായിരിക്കുകയാണ് കേരളത്തിലെ ഇരുമുന്നണികളും. സോളാര്‍ തട്ടിപ്പും മുന്‍മന്ത്രി ഗണേഷ് കുമാറിനും ജോസ് തെറ്റയിലിനും എതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളും ഇത് ശരിവെക്കുന്നതാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.
കടല്‍ ക്ഷോഭത്തിന്റേയും കാലവര്ഷക്കെടുതിയുടേയും പേരില്‍ ചെല്ലാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ജീവിതം തികച്ചും ദുരിത പൂര്‍ണമാണെന്ന് പി.ജെ.തോമസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായിട്ടും ഇവര്‍ക്ക് കിടക്കാനുള്ള പായോ പുതപ്പോ ലഭിച്ചിട്ടില്ല. സ്ത്രീകളെ താമസിപ്പിച്ചിട്ടുള്ള ചില മുറികള്‍ക്ക് വാതിലും ഇല്ല. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും കുറവാണ്. കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ പ്രസ്താവനയ്ക്കപ്പുറം ഒരാശ്വാസവും ഇവിടെ എത്തിയിട്ടില്ല. വാഗ്ദാനം ചെയ്തിട്ടുള്ള ദുരിതാശ്വാസ തുകയും ആര്‍ക്കും നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ ബിജെപി പ്രത്യക്ഷ സമരത്തിന് നേതൃത്വം നല്‍കും. തോമസ് പറഞ്ഞു.
നിയോജകമണ്ഡലം നേതാക്കളായ എന്‍.എസ്.സുമേഷ്, പി.ബി.സുജിത്, പി.ഡി.പ്രവീണ്‍, നവീന്‍കുമാര്‍, എന്‍.എല്‍. ജയിംസ് തങ്കച്ചന് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: