കാഞ്ഞങ്ങാട്: പുതുതലമുറയ്ക്ക് സംസ്കാരം പകര്‍ന്നുകൊടുക്കുന്ന ബാലഗോകുലത്തിണ്റ്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് പ്രശസ്ത മാന്ത്രികന് സുധീര്‍ മാടക്കത്ത് അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാലയത്തില്‍ നടന്ന ബാലഗോകുലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ ബാധിച്ചിരിക്കുന്ന സാംസ്കാരിക അപചയത്തിനുകാരണം സംസ്കാരം പകര്‍ന്നുകിട്ടാതെ വളരുന്ന പുതുതലമുറയാണ്. അധ്യാത്മികവും സാംസ്കാരികവുമായ അറിവ് പകര്ന്നുനല്കി ബാലഗോകുലം സമൂഹത്തില്‍ മാതൃകയാവുന്നു. ബാലഗോകുലവുമായി ബന്ധപ്പെട്ട് വളരുന്ന കുട്ടികള്‍ വഴി തെറ്റുന്നില്ല. വിവേകാനന്ദ സ്വാമിയുടെ ൧൫൦-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയാണിത്. സ്വാമിവിവേകാനന്ദണ്റ്റെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കാന്‍ ബാലഗോകുലം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. തണ്റ്റെ ആശയങ്ങള്‍ മാജിക്കിലൂടെ അവതരിപ്പിച്ചും സദസ്സുമായി ആശയ സംവാദം നടത്തിയും തീര്‍ത്തും വ്യത്യസ്ഥമായിരുന്നു അദ്ദേഹത്തിണ്റ്റെ ഉദ്ഘാടന പ്രസംഗം. ബാലഗോകുലം സംസ്ഥാന സെക്രട്ടറി വി.ജെ.രാജ്മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവര്‍ത്തിക്കാതെ ചിന്തിക്കുകയും ചിന്തിക്കാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനകളില്‍ നിന്നും വ്യത്യസ്തമായി ചിന്തിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബാലഗോകുലമെന്ന് അദ്ദേഹം പറഞ്ഞു. സുകുമാരന്‍ പെരിയച്ചൂറ്‍, കെ.വി.ഗണേശന്, ജയരാമന് മാടിക്കാല്‍, കെ.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. എം.ബാബു അധ്യക്ഷത വഹിച്ചു. മൂല്യാധിഷ്ഠിത പാഠഭാഗങ്ങളുടെ അഭാവം സാമൂഹിക അപചയത്തിന് കാരണമാകുന്നുവെന്നും പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുമ്പോള്‍ അധികൃതര്‍ ഇത് ഗൗരവത്തിലെടുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മലയാളി പെണ്‍കുട്ടികള്‍ അരക്ഷിതരാണെന്നാണ് മണിപ്പാലില്‍ മലയാളി പെണ്‍കുട്ടി മാനഭംഗത്തിനിരയായ സംഭവം സൂചിപ്പിക്കുന്നതെന്നും ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: