കൊച്ചി: ആയിരക്കണക്കിന് തൊഴിലാളികള്‍ ഭക്ഷണത്തിനായി ആശ്രയിക്കുന്ന എറണാകുളം നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് നിരന്തരമായി പരിശോധന നടത്തണമെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി എന്‍.കെ.മോഹന്‍ദാസ് ആവശ്യപ്പെട്ടു. ബിഎംഎസ് എറണാകുളം സെന്‍ട്രല്‍ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം നഗരത്തിലെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാത്തതിനാല്‍ ഹോട്ടലിനെ ആശ്രയിക്കുന്നവര്‍ രോഗികളായി മാറുന്ന അവസ്ഥയാണ് നിലവിലുള്ളത്. പതിനായിരങ്ങള്‍ ആഹാരത്തിനായി എത്തുന്ന ഹോട്ടലുകളുടെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കേണ്ട ബാദ്ധ്യത ആരോഗ്യ വകുപ്പിനാണെന്നും എന്‍.കെ.മോഹന്‍ ദാസ് പറഞ്ഞു. നഗരത്തിലെ ഹോട്ടലുകളില്‍ പലയാവര്‍ത്തി ഒരേ എണ്ണ തന്നെ ഉപയോഗിക്കുന്നത് മാരക രോഗങ്ങള്‍ പകരാന്‍ കാരണമായിരിക്കുകയാണ്. ഹോട്ടലുകളിലെ ഉപഭോഗം കഴിഞ്ഞുള്ള എണ്ണമറ്റ സാധാരണ ഹോട്ടലുകള്‍ വാങ്ങി ഉപയോഗിക്കുന്ന സ്ഥിതി നഗരത്തില്‍ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസിന്റെ എറണാകുളം സെന്‍ട്രല്‍ ഏരിയാ സമ്മേളനത്തില്‍ മേഖല പ്രസിഡന്റ് ബാബു ആര് പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആര്.രഘുരാജ്, വി.വി.പ്രകാശന്, സജിത് ബോള്‍ഗാട്ടി, മേഖലാ സെക്രട്ടറി, സ്റ്റാന്‍ലി, അനില്‍ കലൂര്‍, സുനില്‍ കടവന്ത്ര, പി.എസ്.ജോസഫ്, ഗോപാലകൃഷ്ണന്, ചന്ദ്രദാസ്, ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: