കിഴക്കമ്പലം: ജനങ്ങളുടെ നിരവധി ആവശ്യങ്ങള്‍ക്ക് ആശ്രയമായ വില്ലേജ് ഓഫീസ് കെട്ടിടം മഴയത്ത് ചോര്‍ന്നൊലിച്ച് ഇടിഞ്ഞുവീഴാറായ നിലയില്‍. ഭൂമി സംബന്ധമായും അനേകം രേഖകളും മറ്റും സൂക്ഷിക്കുന്ന വില്ലേജ് ഓഫീസിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ദ്രവിച്ച് അടര്‍ന്നുവീണുകൊണ്ടിരിക്കുകയാണ്. മഴവെള്ളം ചോര്‍ന്നിറങ്ങി ഫയലുകളും രജിസ്റ്ററുകളും നശിക്കുന്നു. കുടപിടിച്ചാല്‍ പോലും ജീവനക്കാര്‍ക്കും, ഓഫീസിലെത്തുന്നവര്‍ക്കും ഓഫീസില്‍ നില്ക്കാന് പറ്റാത്ത അവസ്ഥയാണ്. കുടിവെള്ളം ഓഫീസില്‍ കിട്ടാക്കനിയാണ്. ഓഫിസിലെ കക്കൂസും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഓഫീസും പരിസരവും വൃത്തിഹീനമായി കിടക്കുകയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് ജീവനക്കാരാണ് ഇവിടെയുള്ളത്. പഞ്ചായത്ത് അധികൃതരോ, ജില്ലാ ഭരണകൂടമോ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അറ്റകുറ്റപ്പണികള്‍ നടത്തിയതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നും പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: