കാലടി: മറ്റൂര്‍ സര്‍ക്കാര്‍ ആശുപത്രി രാവിലെ 8 മുതല്‍ വൈകിട്ട് 7മണിവരെ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ചിലപ്പോള്‍ ഉച്ചകഴിഞ്ഞ് അവധിയായിരിക്കും കാലടി, മലയാറ്റൂര്‍, തുറവൂര്‍ പഞ്ചായത്തിലെ ശിവജിപുരം, വട്ടപറമ്പ് തുടങ്ങിയ മേഖലകളെ പാവപ്പെട്ടവന്റെ ആശ്രയമായ ഈ ആതുരാലയം സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ഇത് പ്രയോജനപ്പെടുത്തുന്നില്ല.
ദിവസേന 400 ഓളം രോഗികള്‍ ഇവിടെ ഒപിയില്‍ എത്തുമ്പോള്‍ 40 കിടക്കകള്‍ ഉള്ള വാര്‍ഡുകള്‍ അടച്ചിട്ടിരിക്കുന്നു. ലക്ഷങ്ങള്‍ മുടക്കി രണ്ട് ഓപ്പറേഷന് തിയേറ്ററുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി ലക്ഷങ്ങള്‍ വിലമതിക്കുന്ന മിഷ്യനറികളും എത്തിയെങ്കിലും ഏഴ് വര്‍ഷത്തോളമായി ഉദ്ഘാടനവും കാത്ത് കിടക്കുന്നു. ഉപകരണങ്ങള്‍ പലതും തുരുമ്പെടുത്തു. നാടെങ്ങും പനി പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ എത്രയും വേഗത്തില്‍ ഒപി 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുക, രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് സാഹചര്യം ഒരുക്കുക ഓപ്പറേഷന് തിയറ്ററുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി കാലടി പഞ്ചായത്ത് കമ്മറ്റി ആരോഗ്യവകുപ്പ് മന്ത്രിയ്ക്ക് ഫാക്സ് സന്ദേശമയച്ചു. ഉടനെ നടപടി ഉണ്ടായില്ലെങ്കില്‍ ആശുപത്രി മാര്‍ച്ച്, ധര്‍ണ തുടങ്ങിയ സമരപരിപാടികള്‍ക്ക് രൂപം കൊടുക്കുന്നതിന് ബിജെപി കാലടി പഞ്ചായത്ത് കമ്മറ്റിയോഗം തീരുമാനിച്ചു.
യോഗത്തില്‍ ബിജെപി കാലടി പഞ്ചായത്ത് കമ്മറ്റി കണ്‍വീനര്‍ പി.കെ.അപ്പുക്കുട്ടന് അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. ടി.എസ്.രാധാകൃഷ്ണന്, സലീഷ് ചെമ്മണ്ണൂര്‍, പി.സി.ബിജു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: