കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ കോടിപതി. ദല്‍ഹിയിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന തോമസ് കുരുവിളയാണ് കോടിക്കണക്കിന് സ്വത്ത് സമ്പാദിച്ചത്.
കോട്ടയം പള്ളിപ്പുറം കിഴക്കാലിക്കല്‍ തോമസ് കുരുവിള അഞ്ചുവര്‍ഷം മുമ്പ് നാട്ടില്‍ അലുമിനിയം ഫാബ്രിക്കേഷന്‍, ഇന്റീരിയല്‍ ഡെക്കറേഷന്‍ എന്നിവ ഏറ്റെടുത്തു നടത്തുന്ന ആളായിരുന്നു. ഇടുങ്ങിയ ഒറ്റമുറിയുള്ള വാടക കെട്ടിടത്തില്‍ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. വായ്പ വാങ്ങിയ പണം തിരികെ നല്‍കാനില്ലാതെ പണം നല്‍കിയവരില്‍നിന്നും രക്ഷപ്പെടാന്‍ പ്രാദേശികകോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ അഭയം തേടിയിരുന്ന തോമസ് കുരുവിളയാണ് ഇപ്പോള്‍ കോടികളുടെ ആസ്തിക്ക് ഉടമയായത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടിഉമ്മന്റെ സഹായിയായി ദല്‍ഹിയിലെത്തിയ തോമസ് കുരുവിള ഉമ്മന്‍ചാണ്ടിയുടെ പേരില്‍ വിപുലമായ ബന്ധങ്ങളാണ് ഉണ്ടാക്കിയെടുത്തത്. ദല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വകാര്യ സന്ദര്‍ശനത്തിന് കേരളത്തില്‍ സുരക്ഷിതകേന്ദ്രം ഒരുക്കുന്നതും തോമസ് കുരുവിളയായിരുന്നു. ഉന്നതബന്ധം ഉപയോഗിച്ച് പലരെയും ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും പ്രലോഭിപ്പിച്ചും പണം സമ്പാദിച്ച തോമസ് കുരുവിള നാട്ടില്‍ ഒന്നര കോടി രൂപയ്‌ക്കാണ് വീടു നിര്‍മിച്ചത്. ഏക്കര്‍ കണക്കിന് ഭൂമിയും വാങ്ങിക്കൂട്ടിയിട്ടുണ്ട്. നീലിമംഗലത്തെ ഇടവകപള്ളിപ്പെരുനാളിന് കാശു വാരിയെറിഞ്ഞും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മദ്യവും പണവും വാരിവിതറിയുമാണ് തോമസ് കുരുവിള മിടുക്കുകാട്ടിയിരുന്നത്. കോണ്‍ഗ്രസിലെ പല നേതാക്കളുടെയും രഹസ്യബന്ധം ഇയാള്‍ മുഖേനയാണ് നടന്നിരുന്നത്.
സ്വകാര്യ ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കാരനായിരുന്ന ഇയാള്‍ക്ക് ഹിന്ദിയും ഇംഗ്ലീഷും അനായാസേന കൈകാര്യം ചെയ്യാന്‍ അറിയാവുന്നതും അനുഗ്രഹമായി. കുമരകത്തുനിന്നും അമ്മവീടായ പള്ളിപ്പുറത്തേക്ക് താമസം മാറ്റിയ ഇയാള്‍ക്ക് ഹൈറേഞ്ചില്‍ കുറെക്കാലം ചെറിയ ബിസിനസ് ഉണ്ടായിരുന്നു.
ഒന്നുമില്ലായ്മയില്‍നിന്നും കോടികള്‍ സമ്പാദിക്കാന്‍ തോമസ് കുരുവിളയ്‌ക്ക് കഴിഞ്ഞത് മുഖ്യമന്ത്രിയോടുള്ള അടുപ്പം മുതലാക്കിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കെ. വി. ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: