ആലപ്പുഴ: സോളാര്‍ തട്ടിപ്പു കേസിലെ ഒന്നാംപ്രതി ബിജുരാധാകൃഷ്ണനെ ഈ മാസം 26 വരെ പോലീസ് കസ്റ്റഡിയില്‍വിട്ട് അമ്പലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവായി. പ്രതിയ്ക്കുവേണ്ടി കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന് കോടതിയില്‍ ഹാജരായത് വിവാദമായി. ഡിസിസി അംഗവും ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ അഡ്വ.എസ്.ഗുല്‍സാര്‍ ആണ് കോടതിയില്‍ ഹാജരായത്.
കോണ്‍ഗ്രസ് നേതാക്കളുമായി ബിജു രാധാകൃഷ്ണന് അടുത്ത ബന്ധമുണ്ടെന്ന് പ്രചാരണം നടക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് നേതാവു തന്നെ പ്രതിയ്ക്കുവേണ്ടി ഹാജരായത്. കൊട്ടാരക്കര സബ് ജയിലില്‍ നിന്നും ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ബിജുവിനെ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയത്. 14 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഭാഗം എതിര്‍ത്തു. ഈ സാഹചര്യത്തിലാണ് കോടതി ആറു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. കസ്റ്റഡിയില്‍ ലഭിച്ച ബിജുവിനെ അമ്പലപ്പുഴ സ്റ്റേഷനില്‍വച്ച് എഡിജിപി ഹേമചന്ദ്രന് ചോദ്യം ചെയ്തു.
അമ്പലപ്പുഴ പ്ലാക്കുടി ഇല്ലത്ത് നാരായണന് നമ്പൂതിരിയില്‍ നിന്നും, ബന്ധുക്കളായ പതിമൂന്നു പേരില്‍ നിന്നും എഴുപത്തിമുന്നേമുക്കാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. ഇതേ കേസില്‍ നേരത്തെ നാലു ദിവസത്തേക്ക് രണ്ടാം പ്രതി സരിത.എസ്.നായരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തിരുന്നു. സരിതയുടെ കസ്റ്റഡി കാലാവധി ഇന്നു വൈകിട്ട് അവസാനിക്കും. സരിതയെയും ബിജുവിനെയും ഒന്നിച്ചു ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
അതിനിടെ അഡ്വ.ഗുല്‍സാര്‍ ഡിസിസി അംഗമല്ലെന്ന പ്രസ്താവനയുമായി ഡിസിസി പ്രസിഡന്റ് എ.എ.ഷുക്കൂര്‍ രംഗത്തെത്തി. എന്നാല്‍ ഇയാള്‍ ഇപ്പോഴും കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാ സെക്രട്ടറിയാണ്. അതിനിടെ ആലപ്പുഴ അവലക്കുന്ന് സ്വദേശി പ്രകാശിന്റെ പക്കല്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത കേസ് ആലപ്പുഴ നോര്‍ത്ത് പോലീസ് ഒതുക്കി തീര്‍ത്തത് വിവാദമായി.
ബിജു രാധാകൃഷ്ണന്, സരിത.എസ്.നായര്‍, ബിജുവിനുവേണ്ടി കൊട്ടാരക്കര കോടതിയില്‍ ഹാജരായ അഡ്വ.ഹസ്ക്കര്‍ എന്നിവരായിരുന്നു ഈ കേസിലെ പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: