തൃശൂര്‍ : കേരള സര്‍ക്കാര്‍ സൗരോര്‍ജ്ജനയം പ്രഖ്യാപിക്കാനിരിക്കെ സൗരോര്‍ജ്ജ പദ്ധതിയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിക്കാണ് സരിത നായരും ബിജുരാധാകൃഷ്ണനും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് ആസൂത്രണം ചെയ്തതെന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് ആരോപിച്ചു. സംസ്ഥാന വ്യാപകമായി സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ച് തൃശൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ലാപ്രസിഡണ്ട് എ.നാഗേഷ് അദ്ധ്യക്ഷത വഹിച്ചു. സുതാര്യതയുടെ കുത്തക അവകാശപ്പെടുന്ന ഉമ്മന്‍ചാണ്ടി കൊലക്കേസ് പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ബിജുരാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലെ കാര്യങ്ങള്‍ വെളിപ്പെടുത്താത്തത് ദുരൂഹമാണ്. ഇവരെ പരിചയപ്പെടുത്തിക്കൊടുത്ത എം.പി.ഷാനവാസിന്റെ പങ്കും അന്വേഷണവിധേയമാക്കണമെന്ന് വി.മുരളീധരന് ആവശ്യപ്പെട്ടു.
പി.എസ്.ശ്രീരാമന്, പി.എം.ഗോപിനാഥ്, അഡ്വ.രവികുമാര്‍ ഉപ്പത്ത്, അഡ്വ.ബി.ഗോപാലകൃഷ്ണന്, എ.ഉണ്ണികൃഷ്ണന്, ഷാജുമോന്‍ വട്ടേക്കാട്, കെ.പി.ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. സുരേന്ദ്രന് ഐനിക്കുന്നത്ത്, ഇ.വി.കൃഷ്ണന് നമ്പൂതിരി, ജസ്റ്റിന് ജേക്കബ്ബ്, ഷാജി, എസ്.ശ്രീകുമാര്‍, പത്മിനി പ്രകാശന്, അഡ്വ. കെ.കെ.അനീഷ്കുമാര്‍, കെ.നന്ദകുമാര്‍, പ്രസന്ന ശശി, സര്‍ജു തൊയക്കാവ്, പ്രമോദ്, ഇ.കെ.ഭാസ്കരന്, ഷാജന് ദേവസ്വം പറമ്പില്‍, ടി.ഗോപിനാഥ്, സുനില്‍ജി മാക്കന് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
സോളാര്‍ തട്ടി പ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം ശോഭാസുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ നാരായണന് മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. കെ ജനചന്ദ്രന്‍മാസ്റ്റര്‍, പി ടി ആലിഹാജി, രവി തേലത്ത്, ചക്കൂത്ത് രവീന്ദ്രന് കെ യു ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: