കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്(ഗെയില്‍) ഫാക്ട് പാട്ടത്തിന് നല്കിയ ഭൂമി മറിച്ചുവില്‍ക്കാന്‍ നീക്കം നടക്കുന്നതായി സൂചന. പാവപ്പെട്ടവരുടെ ഭൂമി ചുളുവിലക്കേറ്റെടുത്താണ് വില്‍പ്പന നടത്തുന്നത്. ഭൂമി കിട്ടിക്കഴിഞ്ഞാല്‍ ഉടമസ്ഥാവകാശം സ്ഥാപിച്ച് എന്തും ചെയ്യാമെന്ന നിലപാട് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ളതായി ആരോപിക്കുന്നു.
രണ്ടേക്കറോളം വരുന്ന ഭൂമിയാണ് ഗെയിലിന് ഫാക്ട് പാട്ടത്തിന് നല്‍കിയിരിക്കുന്നത്. ഇതിപ്പോള്‍ വിറ്റതിന് തുല്യമാണ്. കളമശ്ശേരിയിലെ ഒരു സ്വകാര്യ സ്ക്കൂള് ഗെയിലിന്റെ ഭൂമി ആവശ്യപ്പെട്ടിരിക്കുകയാണ്. ദല്‍ഹിയില്‍ ചില ചരടുവലികള്‍ ഇതിനുവേണ്ടി നടക്കുന്നുണ്ടെന്നാണ് സൂചന. ഫാക്ട് ഡയറക്ടര്‍ ബോര്‍ഡ് യോഗം രണ്ടു പ്രാവശ്യം മാറ്റിവെച്ച അജണ്ടയായിരുന്നു ഇത്. അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും ഈ വിഷയം അജണ്ടയാകുമെന്നാണ് ജീവനക്കാരുടെ ആരോപണം. പുതിയ നടത്തിപ്പുകാര്‍ക്കും ഈ ഭൂമിയില്‍ കണ്ണുണ്ടെന്നാണ് മറ്റൊരു ആരോപണം. ഭരണമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിക്കും ഭൂമിയില്‍ താല്‍പ്പര്യമുണ്ടത്രെ.
എന്തായാലും ഫാക്ടിനുവേണ്ടി കുടിയൊഴിഞ്ഞവരും ഭൂമി വിട്ട് നല്കിയവരും ഈ നീക്കത്തിനെതിരെ സംഘടിച്ചിരിക്കുകയാണ്. ഫാക്ടിനുവേണ്ടി സംസ്ഥാന സര്‍ക്കാരും ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 990 ഏക്കര്‍ ഭൂമിയാണ് ഫാക്ടിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: