കൊട്ടാരക്കര: നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വല്ലം ആറാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീലത ഉപവരണാധികാരി സാബു മുമ്പാകെ പത്രിക നല്‍കി. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ വല്ലം ക്ഷേത്രം ജംഗ്ഷനില്‍ നിന്നും എത്തിയാണ് പത്രിക നല്‍കിയത്.
ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ. വയ്‌ക്കല്‍ സോമന്‍, ആര്‍എസ്‌എസ് ജില്ലാ സഹ ബൗദ്ധിക് പ്രമുഖ് സജികുമാര്‍, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. രാധാമണി, ബിജെപി നേതാക്കളായ ചാലുക്കോണം അജിത്, ധന്യവല്ലം ശ്രീരാജ്, എം.പി ജയന്‍, ഭാസ്കരന്‍പിള്ള, രാജിപ്രസാദ്, ഹരി മെയിലംകുളം, കെ.ആര്‍. രാധാകൃഷ്ണന്‍ ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി സന്തോഷ് ബാബു, ഡോ. ശ്രീഗംഗ, സജികുമാര്‍, ആര്‍എസ്‌എസ് നേതാക്കളായ ജയകുമാര്‍, രാജഗോപാല്‍, ശ്രീലാല്‍ എന്നിവരും ബിഎംഎസ് നേതാക്കളായ വിജയന്‍, റെജി എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: