കൊല്ലം: കൊലക്കേസ് പ്രതി റിപ്പര്‍ ജയാനന്ദനൊപ്പം പൂജപ്പുര ജയിലില്‍ നിന്നും ചാടിയ ഊപ്പ പ്രകാശ് പിടിയിലായി. കൊല്ലം ഓച്ചിറയില്‍ വച്ച് സിറ്റി ഷാഡോ പോലീസാണ് പ്രകാശിനെ പിടികൂടിയത്. അബ്കാരി കേസില്‍ ശിക്ഷ അനുഭവിച്ച് വന്നയാളായിരുന്നു കരുനാഗപ്പള്ളി സ്വദേശിയായ പ്രകാശ്.
ജയാനന്ദനൊപ്പം ജയില്‍ ചാടിയ പ്രകാശ് കഴക്കൂട്ടത്ത് എത്തിയപ്പോള്‍ പോലീസിനെ കാണുകയും രണ്ട് ഭാഗത്തായി തിരിയുകയുമായിരുന്നു. ജയാനന്ദന് പിന്നീട് ട്രെയിനില്‍ കയറി രക്ഷപ്പെട്ടുവെന്നും പ്രകാശ് പോലീസിന് മൊഴി നല്കി.
നേരത്തെ പ്രകാശനൊപ്പം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന ഓച്ചിറ സ്വദേശി രാജീവിനെ കഴിഞ്ഞ ദിവസം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. രാജീവ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ മുഖേനയാണ് പ്രകാശിനെ പോലീസ് വലയിലാക്കുന്നത്. പണത്തിന്റെ ആവശ്യത്തിനായി മറ്റൊരു മോഷണ ശ്രമത്തിന് ഇരുവരും ആസൂത്രണം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: