പെരുമ്പാവൂര്‍: കേരളത്തില്‍ ഹിന്ദുത്വം പറയുന്ന ഭരണകര്‍ത്താക്കള്‍ ഉണ്ടാകണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. പെരുമ്പാവൂര്‍ പാലക്കാട്താഴത്ത് നടന്ന ഹിന്ദുധര്‍മ്മ രക്ഷാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍. പാണക്കാടും പാലായിലും കൊട്ടുന്ന ചെണ്ടക്കൊപ്പം തുള്ളുന്നവരാണ് ഇന്ന് കേരളം ഭരിക്കുന്നത്. ഇതില്‍ നിന്ന് മാറി താന്‍ ഹിന്ദുവാണെന്ന് പറയുന്ന ഭരണനേതൃത്വം ഉണ്ടാകേണ്ടത് ഹിന്ദുവിന്റെ അവകാശമാണെന്നും ശശികലടീച്ചര്‍ പറഞ്ഞു.
ഹിന്ദു ധര്‍മ്മ രക്ഷ ഓരോവീടുകളില്‍ നിന്നും തുടങ്ങണം. ഏഴായിരത്തിലധികം വരുന്ന ഹിന്ദുപെണ്‍കുട്ടികളെയാണ് നമ്മുടെനാട്ടില്‍ ലൗജിഹാദിന്റെ വലയില്പ്പെടുത്തിയിരിക്കുന്നത്. സിനിമാ സീരിയല്‍ മേഖലകളില്‍ പോലും ഹിന്ദുവിനെയും ഹൈന്ദവ ചിഹ്നങ്ങളെയും മോശമായാണ് ചിത്രീകരിക്കുന്നത്. ഇതില്‍ നിന്നെല്ലാം നീതിതേടിയാണ് ഹിന്ദു ഒന്നാകേണ്ടതെന്നും ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു.
തീവ്രവാദികള്‍ പറയുന്നതിനനുസരിച്ച് ഭരണം നടത്തുന്ന രാഷ്ട്രീയ നേതൃത്വമാണ് കേരളത്തിലുള്ളത്. അതിനാലാണ് വാഗമണിലെ തീവ്രവാദികള്‍ ടൂറിസ്റ്റുകളായും, നാറാത്തേത് യോഗ പരിശീലനമായും മാറിയതെന്ന് ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. കേരളം ഏതുനിമിഷവും പൊട്ടാവുന്ന അഗ്നിപര്‍വ്വതത്തിന്റെ മുകളിലാണ് സ്ഥിതിചെയ്യുന്നത്. ന്യൂനപക്ഷത്തിന് ആനുകൂല്യങ്ങള്‍ വാരക്കോരി നല്കുമ്പോള് പട്ടികജാതി സ്കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വഞ്ചനയാണ് കാണിക്കുന്നത്.
തീവ്രവാദികളുടെ നഴ്സറിയായി എറണാകുളം ജില്ലമാറിയിരിക്കുന്നു. ഭീകരവാദത്തിന്റെ ഹെഡോഫീസായി പെരുമ്പാവൂര്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ഇത് കണ്ടില്ലെന്ന് നടിക്കുന്ന ഭരണാധികാരികള്‍ക്കെതിരെ ധര്‍മ്മരക്ഷക്കായി പൊരുതാന്‍ ഹിന്ദു തയ്യാറാകണമെന്നും ശശികലടീച്ചര്‍ ഓര്‍മ്മിപ്പിച്ചു. വാഴക്കുളം പഞ്ചായത്ത് സമിതി രക്ഷാധികാരി അഡ്വ.ഗിരീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ഹിന്ദുധര്മ്മരക്ഷാ സംഗമം ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്തു.
വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വേദിയില്‍ വച്ച് ഉപഹാരം നല്കി അനുമോദിച്ചു. ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി എ.ബി.ബിജു, ജില്ലാ സെക്രട്ടറി ഇ.ജി.മനോജ്, താലൂക്ക് സെക്രട്ടറി ടി.ദിനേശ്, നേതാക്കളായ ഷാജിവാഴയില്‍, പി.ടി.സുബ്രഹ്മണ്യന്, യു.പി.മനോഹരന്, വി.ടി.ശ്രീരാജ്, സാമുദായിക സംഘടനാ നേതാക്കളായ എ.സി.കുഞ്ഞപ്പന്, എസ്.വി.വിജയന്, ഇ.പി.ലാലു, വി.എസ്.അനില്‍കുമാര്‍, എ.വി.കലേശന്, പി.ഇ.വിജയന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: