ആലുവ: അച്ഛന് ഉപേക്ഷിച്ചുപോയതിനെ തുടര്‍ന്ന് അമ്മ മൂന്നു കുട്ടികളെ ജനസേവയില്‍ എത്തിച്ചു. തമിഴ്നാട് ദിണ്ടിഗല്‍ സ്വദേശിയായ മുരുകന്റെയും കാളിയമ്മയുടെയും മക്കളായ ദുര്‍ഗ്ഗദേവി (8) കണ്ണന് (5) വിഷ്ണു (3) എന്നികുട്ടികളെയാണ് അമ്മ ജനസേവയില്‍ എത്തിച്ചത്.
വര്‍ഷങ്ങളായി കളമശ്ശേരിക്കടുത്ത് പാതാളം ഭാഗത്ത് ചെറിയവാടകവീട്ടില് കഴിയുകയായിരുന്നു ഈ കുടുംബം. ബന്ധുക്കളായി ആരുമില്ല. മൂന്നു മാസം മുമ്പാണ് കൂലിപ്പണിക്കാരനായ മുരുകന് മക്കളേയും ഭാര്യയേയും ഉപേക്ഷിച്ച് പോയത്. തമിഴ്നാട്ടിലും കേരളത്തിലുമുള്ള സുഹൃത്തുക്കളോട് തിരക്കിയെങ്കിലും ഇതുവരെ ഫലമുണ്ടായില്ല.
ഭര്‍ത്താവ് പോയശേഷം ഒറ്റപ്പെട്ടുപോയകാളിയമ്മ കൂലിപണിക്കുപോയാണ് കുടുംബം പുലര്‍ത്തുന്നത്. ഇതിനിടയില്‍ വാടകകൊടുക്കാത്തതിന്റെ പേരില്‍ വീട്ടുടമ ഇവരെ വാടകവീട്ടില്‍ നിന്ന് ഇറക്കിവിടുമെന്ന ഭയവും കാളിയമ്മയ്ക്കുണ്ട്. കുട്ടികളെ തനിച്ചാക്കി ജോലിക്ക് പോകുവാനും അവരെ വിദ്യാഭ്യാസത്തിന് അയ്ക്കാനോ സാധിക്കാത്തതിനാല്‍ കാളിയമ്മ കുട്ടികളെ സംരക്ഷണത്തിനായി ജനസേവയില്‍ എത്തിക്കുകയായിരുന്നു.
അച്ഛന് തങ്ങളെത്തേടി എന്നെങ്കിലും വരുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് മൂവരും. കുട്ടികളുടെ നിയമപ്രകാരമുള്ള സംരക്ഷണത്തിനായി ചൈല്‍ഡ് വെല്‍ഫെയര്‍കമ്മറ്റി മുമ്പാകെ ഹാജരാക്കി ഉത്തരവ് കൈപ്പറ്റിയതായും അവരുടെ വിദ്യാഭ്യാസ മുള്‍പ്പെടെയുള്ള താല്‍ക്കാലിക സംരക്ഷണം ജനസേവശിശുഭവന് ഏറ്റെടുത്തതായും ജനസേവ പ്രസിഡന്റ് ക്യാപ്റ്റന്‍ എ.കെ.നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: