അങ്കമാലി : അങ്കമാലി നിയോജക മണ്ഡലത്തിലെ ഇടമലയാര്‍ ഇറിഗേഷന്‍ പ്രോജക്റ്റിന്റെ മെയിന്‍ കനാലിന്റെയും ലോലെവല്‍ കനാലിന്റെയും ഭാഗമായുള്ള ഇന്സ്പെക്ഷന് റോഡുകളുടെ പുനരുദ്ധാരണത്തിനും മറ്റ് അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി 2 കോടി 92 ലക്ഷം രൂപ അനുവദിച്ചതായി ജോസ് തെറ്റയില്‍ എം. എല്‍. എ. അറിയിച്ചു.
ഇടമലയാര്‍ ഇറിഗേഷന്‍ കനാലിന്റെ മഞ്ഞപ്ര – ചീരേലി ഭാഗത്തെ ലോ ലെവല്‍ കനാല്‍ ഇന്സ്പെക്ഷന് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനായി 25 ലക്ഷം രൂപ, കാടപ്പാറ തുണ്ടം റോഡിന്റെ ഐ. ഐ. പി. മെയിന്‍ കനാലിന്റെ പ്രവേശനഭാഗത്തെ റോഡിന്റെ നിര്‍മ്മാണത്തിനായി 55.4 ലക്ഷം, മലയാറ്റൂര്‍ അടിവാരത്ത് എസ്ഡി കോണ്‍വെന്റിനോട് ചേര്‍ന്ന് മെയിന്‍ കനാലിനോട് ചേര്‍ന്നുള്ള സൂപ്പര്‍ പാസേജില്‍ നിന്നുള്ള വെള്ളം ഒഴുക്കി വിടുന്നതിനുള്ള ലീഡിംങ്ങ് ചാനലിന്റെ നിര്‍മ്മാണത്തിന് 12 ലക്ഷം, മലയാറ്റൂര്‍ പള്ളി മണപ്പാട്ടു ചിറ ഭാഗത്തെ മെയിന്‍ കനാലിനോട് ചേര്‍ന്നുള്ള ഇന്സ്പെക്ഷന് റോഡിന്റെ പുനരുദ്ധാരണത്തിന് 30 ലക്ഷം, വാതക്കാട് ഭാഗത്തെ ലോ ലെവല്‍ കനാലിനോടു ചേര്‍ന്നുള്ള ഇന്സ്പെക്ഷന് റോഡിന്റെ പുനരുദ്ധാരണത്തിന് 10 ലക്ഷം, കിടങ്ങൂര്‍ ഭാഗത്തെ ലോ ലെവല്‍ കനാലിനോടു ചേര്‍ന്നുള്ള ഇന്സ്പെക്ഷന് റോഡിന്റെ പുനരുദ്ധാരണത്തിന് 10 ലക്ഷം, മഞ്ഞപ്ര – കാലടി റോഡിലെ യൂക്കാലി ജംഗ്ഷന് ഭാഗം അഭിവൃത്തിപ്പെടുത്തുന്നതിനായി 10.65 ലക്ഷം, അങ്കമാലി ആര്.ടി. ഓഫീസിനോടും മുല്ലശ്ശേരി, കുന്ന് ഭാഗത്തെയും ലോ ലെവല്‍ കനാലിനോടു ചേര്‍ന്നുള്ള അങ്കമാലി ഇന്സ്പെക്ഷന് റോഡിന്റെയും രണ്ട് സൂപ്പര്‍ പാസേജ് റോഡിലേയ്ക്ക് നീട്ടുന്നതിന്റെയും പ്രവര്‍ത്തികള്‍ക്ക് 15 ലക്ഷം, യൂക്കാലി ഭാഗത്തെ ലോ ലെവല്‍ കനാലിനോടു ചേര്‍ന്നുള്ള ബണ്ട് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനായി 13.90 ലക്ഷം, വാപ്പാലശ്ശേരി ഭാഗത്തെ ലോ ലെവല്‍ കനാലിനോടു ചേര്‍ന്നുള്ള ഇന്സ്പെക്ഷന് റോഡിന്റെ മെറ്റലിംഗിനും പുനരുദ്ധാരണപ്രവര്‍ത്തികള്‍ക്കായി 2.50 ലക്ഷം, ചീരേലി – അങ്കമാലി ഭാഗത്തെ ലോ ലെവല്‍ കനാലിനോടു ചേര്‍ന്ന് അതിര്‍ത്തി തിരിച്ച് അതിര്‍ത്തി കല്ല് സ്ഥാപിക്കുന്നതിനായി 15 ലക്ഷം, ഐഐപിയുടെ അങ്കമാലി ഐ. ഐ. പി. കോളനിയിലെ നിലവിലുള്ള ഓവര്‍ഹെഡ് വാട്ടര്‍ ടാങ്ക് പൊളിച്ചു പുതിയ വാട്ടര്‍ ടാങ്ക് മാറ്റി നിര്‍മ്മിക്കുന്നതിനായി 6 ലക്ഷം രൂപയും, വാപ്പാലശ്ശേരി ഭാഗത്തെ ലോ ലെവല്‍ കനാലിനോടു ചേര്‍ന്നുള്ള (മാഞ്ഞാലി തോട്) ഫ്ലഷ് എസ്കോപ്പ് നിര്‍മ്മാണവും ക്രോസ് റെഗുലേറ്ററും ലിഡിംഗ് ചാനല്‍ നിര്‍മ്മാണത്തിനുമായി 14 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
അങ്കമാലി നഗരസഭ വാര്‍ഡ് 7 ലെ കൗണ്‍സിലര്‍ മുല്ലശ്ശേരി കുന്ന് ആര്. ടി. ഓഫീസ് ഇടമലയാര്‍ കനാല്‍ ബണ്ട് റോഡിന്റെ പുനരുദ്ധാരണത്തിനായി 25 ലക്ഷം രൂപ അനുവദിച്ചു എന്നത് സംബന്ധിച്ച നല്‍കിയിട്ടുള്ള വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതും യാഥാര്‍ത്ഥ്യമെന്തെന്ന് മനസ്സിലാക്കാതെയുമുള്ള അനര്‍ഹമായ അവകാശവാദം മാത്രമാണ്. തദ്ദേശവാസികളുടെ പ്രധാന യാത്രാ മാര്‍ഗമായിരുന്ന മെയിന്‍ കനാലിന്റെയും ലോ ലെവല്‍ കനാലിന്റെയും ഭാഗമായുള്ള ഇന്സ്പെക്ഷന് റോഡുകളിലൂടെയുള്ള യാത്ര അത്യന്തം ശോചനീയമായിരുന്നു. ഈ പ്രവര്‍ത്തികളുടെ ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ജോസ് തെറ്റയില്‍ എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: