ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ തെക്ക് പടിഞ്ഞാറന്‍ ബലോച്ചിസ്താന്‍ പ്രവിശ്യയില്‍ തീവ്രവാദികല്‍ നടത്തിയ അക്രമത്തില്‍ പാക്ക് രാഷ്ട്ര പിതാവ് മുഹമ്മദ് അലി ജിന്നയുടെ കെട്ടിടം തകര്‍ന്നു.
121 വര്‍ഷം പഴക്കുമുള്ള ചരിത്ര പ്രാധാന്യമുള്ള കെട്ടിടമാണ് തീവ്രവാദികള്‍ തകര്‍ത്തത്. സംഭവത്തില്‍ ഒരു പോലീസുകാരന് കൊല്ലപ്പെടുകയും വ്യാപകമായ നാശനഷ്ടമുണ്ടാകുകയും ചെയ്തു.
ക്വീറ്റ നഗരത്തില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ മാറി അവധികാല വസതിയായ സീറത്തിലെ ഖയിദ് ഇ അസമാണ് തീവ്രവാദികള്‍ ലക്ഷ്യം വച്ചിരുന്നു. ഇതിനായി ഇവര്‍ നാല് ബോംബുകള്‍ സ്ഥാപിച്ചിരുന്നു.
സ്ഫോടനമുണ്ടായതിന് ശേഷം തീയണയ്ക്കാന്‍ നാല് മണിക്കൂര്‍ വേണ്ടി വന്നു. കെട്ടിടത്തിലെ തടികൊണ്ടുണ്ടാക്കിയ ഭാഗങ്ങളും സാധനങ്ങളും ജിന്നാഹയുമായി ബന്ധപ്പെട്ട വിശേഷപ്പെട്ട സാധനങ്ങള്‍ എന്നിവ തീയില്‍ കത്തി നശിച്ചു.
ബോംബ് സ്ക്വാഡ് മൂന്ന് കിലോഗ്രാമോളം വരുന്ന സ്ഫോടന വസ്തുക്കള്‍ ഉള്‍ക്കൊണ്ട ആറ് ബോംബുകള്‍ കൂടി കണ്ടെത്തിയിരുന്നുവെന്നാണ് ജില്ലാ പോലീസ് മേധാവി അസ്ഗാര്‍ അലി പറഞ്ഞത്.
എന്നാല്‍ അക്രമകാരികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 1892ലാണ് ഈ കെട്ടിടം പണിക്കഴിപ്പിച്ചത്. ഇത് യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലിന്റെ വേനല്‍ അവധിക്കാല വതിയായിരുന്നു.
ശ്വാസ കോശ രോഗം സംബന്ധിച്ച് അസുഖത്തെ തുടര്‍ന്ന് മരണമടഞ്ഞ ജിന്നയുടെ അവസാനക്കാലം അദ്ദേഹം ചിലവഴിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. ഇതേ തുടര്‍ന്നാണ് ഇത് ജിന്നയുടെ സ്മാരകമായി മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: