മരട്: യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച നെട്ടൂര്‍ ഇഇസി മാര്‍ക്കറ്റിലേക്കുള്ള റോഡ് തകര്‍ന്നു. പച്ചക്കറിമാര്ക്കറ്റിലേക്കും കൂടാതെ ഏറെ ജനസാന്ദ്രതയുള്ള കിഴക്കന്‍ മേഖലയിലേക്കുമുള്ള പ്രധാന റോഡാണ് കാല്‍നടയാത്രപോലും അസാധ്യമായ വിധത്തില്‍ തകര്‍ന്നുകിടക്കുന്നത്. മരട് നഗരസഭ വക പൊതുശ്മശാനത്തിലേക്കുപോകാനും ഈ റോഡാണ് ആശ്രയം. പിഡബ്ല്യുയുഡിയുടെ കീഴിലുള്ള റോഡില്‍ ഏറെക്കാലമായി അറ്റകുറ്റപണികള്‍ നടത്താറില്ല.
ഒരുവര്‍ഷം മുമ്പ് റോഡ് റീടാറിംഗ് നടത്തുവാന്‍ ടെണ്ടര്ക്ഷണിച്ചിരുന്നു. എന്നാല്‍ ഇത് വെറും കുഴിഅടയ്ക്കല്‍ മാത്രമായി ഒതുങ്ങി. ഇതിനിടെ പൈപ്പിടാന്‍വേണ്ടി മഴക്കാലത്തിന് തെട്ടുമുമ്പ് റോഡ് വെട്ടിപ്പോളിച്ചു. പണിതീര്‍ന്നപ്പോള്‍ ടാറിംഗ് നടത്തുമെന്നാണ് നാട്ടുകാര്‍ ധരിച്ചിരുന്നതെങ്കിലും അതും ഉണ്ടായില്ല.
പ്രദേശവാസികളുടെ കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ഈ റോഡാണ് ആശ്രയം. കൂടാതെ പച്ചക്കറി മാര്‍ക്കറ്റിലേക്കുള്ള നിരവധി ലോറികളും, ഗോഡൗണുകളിലേക്കുള്ള കുറ്റന്‍ കണ്ടെയ്നര്‍ ലോറികളും ഈ റോഡിലൂടെയാണ് യാത്ര. റോഡിന്റെ ദുരവസ്ഥക്കു പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: