നമുക്കുചുറ്റും ആത്മസ്വരൂപം കണ്ടെത്താന്‍ വേണ്ടതെല്ലാം ഒരുക്കിത്തന്നിട്ടുണ്ട്. നിഷ്കാമപ്രേമവും സൗന്ദര്യവും മേറ്റ്ല്ലാ ദിവ്യഗുണങ്ങളും നമ്മളില്‍ത്തന്നെ ഉണ്ട്.
അവ സ്വന്തം ജീവിതത്തിലൂടെ പ്രകാശിപ്പിക്കേണ്ടതു നമ്മള് സ്വയം ചെയ്യേണ്ടതാണ്. അതിനും മടി കാണിച്ചാലോ? സമയം വെറുതെ പാഴാക്കല്ലേ. ജീവിതം അമൂല്യമാണ്.
മനുഷ്യശരീരം വളരെ വിലപ്പെട്ടതാണ്. ആരോഗ്യമുള്ളപ്പോള്‍ മാത്രമേ അന്യരെ ആശ്രയിക്കാതെ നമുക്ക് പണിയെടുക്കാന്‍ കഴിയൂ. ആ കര്‍മത്തില്‍ നമ്മുടെ ഹൃദയം ഉണ്ടാകണം.
അതിനെ ഈശ്വരപൂജയായി കാണണം. ഭഗവാന് നമുക്ക് ധനം തന്നില്ലെങ്കില്ത്തന്നെയെന്താ? ആരോഗ്യമുള്ള ശരീരം തന്നില്ലേ?
അതുകൊണ്ട് അവിടുത്തേക്കായി പൂര്‍ണമനസ്സോടെ ജോലിയെടുക്കുമെന്ന് നിശ്ചയിക്കണം.
– മാതാഅമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: