വാഷിംഗ്ടണ്‍: വെറും ഇരുപതു മിനിട്ട് യോഗാഭ്യാസം ചെയ്താല്‍ മസ്തിഷ്ക പ്രവര്‍ത്തനശേഷി കൂട്ടാനാകുമെന്നു പുതിയ കണ്ടെത്തല്‍. തുല്യ സമയം എയ്റോബിക് വ്യായാമം ചെയ്തവരും യോഗചെയ്തവരും തമ്മിലുള്ള താരതമ്യത്തിലാണ് ഈ പഠനവിവരം വെളിപ്പെട്ടത്. യോഗ പരിശീലിച്ചവര്‍ക്ക് കൂടുതല്‍ വേഗത്തിലും കൃത്യതയിലും പ്രവര്‍ത്തിക്കാനും ഓര്‍മ്മശക്തി പ്രകടിപ്പിക്കാനും കഴിഞ്ഞു. അവര്‍ക്ക് ആത്മ നിയന്ത്രണത്തിലും എയ്റോബിക് വ്യായാമക്കാരെക്കാള് വൈഭവം പ്രകടിപ്പിക്കാനായെന്ന് മിഷിഗണിലെ വായ്നെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഹെല്‍ത്ത് ആന്റ് സ്പോര്‍ട്സ് വിഭാഗം പ്രൊഫസര്‍ നേഹാ ഗോതേ പറയുന്നു.
30 വിദ്യാര്‍ത്ഥിനികളില്‍ നടത്തിയ പഠനത്തിനെക്കുറിച്ച് അവര്‍ ഇങ്ങനെ പറഞ്ഞു. “കുട്ടികളോട് 20 മിനുട്ട് ഹഠയോഗ വിദ്യകള്‍ അഭ്യസിക്കാന്‍ പറഞ്ഞു. അതേപോലെ 20 മിനുട്ട് എയ്റോബിക് എക്സര്‍സൈസുകളും നിര്‍ദ്ദേശിച്ചു. യോഗയില്‍ ശ്വാസനിയന്ത്രണവും പേശികള്‍ അയപ്പിക്കുന്ന ചില മുറകളും ധ്യാനവുമായിരുന്നു. മറ്റേതില്‍ ജോഗിംഗ്, ട്രെഡ്മില് തുടങ്ങിയവയും. എയ്റോബിക് ചെയ്തവരില്‍ ഹൃദയമിടിപ്പു കൂടി. പക്ഷേ അവരുടെ ഓര്‍മ്മശക്തിയോ ഗ്രഹണ ശക്തിയോ ആത്മനിയന്ത്രണ ശേഷിയോ കൂടിയതായി കണ്ടില്ല. യോഗ ചെയ്തവര്‍ക്ക് കൃത്യതയും ശേഷിയും കൂടി,” പ്രൊഫസര്‍ വിശദീകരിക്കുന്നു. ഈ പഠന വിശകലനം ഫിസിക്കല്‍ ആക്ടിവിറ്റി ആന്റ് ഹെല്‍ത്തിന്റെ പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: