കാലടി: ഭാരതത്തിന്റെ സാംസ്ക്കാരിക മൂല്യങ്ങളെ സംരക്ഷിക്കാന്‍ ബാലഗോകുലത്തിന് മാത്രമേ സാധിക്കു എന്ന് മുന്‍ കര്‍ണാടക ചീഫ് ജസ്റ്റിസ് പി.കൃഷ്ണമൂര്‍ത്തി. ബാലഗോകുലം ആലുവ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരുന്ന തലമുറയ്ക്ക് സംസ്ക്കാരിക വിദ്യാഭ്യാസം നല്കുന്ന ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ വി.ജി.ശിവദാസന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി.രാജന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കാര്യദര്‍ശി വി.എന്‍.സന്തോഷ്കുമാര്‍ ജില്ലയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിസ്ഥിതി അവാര്‍ഡ് ലഭിച്ച പ്രൊഫ.സീതാരാമന്, ഡോക്ടറേറ്റ് ലഭിച്ച എടനാട് രാജന് നമ്പ്യാര്‍, എസ്എസ്എല്‍സി, പ്ലസ്ടു, ടിടിസി ഉന്നത വിജയികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചൂ. ബാലഗോകുലം മേഖല അദ്ധ്യക്ഷന്‍ ജി.സതീഷ്കുമാര്‍ സ്വാഗതസംഘം രക്ഷാധികാരി ഡോ.പി.ജി.ഷൈന്‍, ജനറല്‍ കണ്‍വീനര്‍ രാജേഷ് തിരുവൈരാണിക്കുളം സഹ സംഘടനകാര്യദര്ശി എം.മോനിഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന പ്രവര്ത്തകസമ്മളനത്തില് ബാലഗോകുലം ജില്ലാ ഭാരവാഹികളായി എന്‍.കെ.ദേശം (രക്ഷാധികാരി) വി.ജി.ശിവദാസന്‍ മാസ്റ്റര്‍ (അദ്ധ്യക്ഷന്‍) മനോജ് മാസ്റ്റര്‍ (ഉപാദ്ധ്യക്ഷന്‍) വി.എന്‍.സന്തോഷ്കുമാര്‍ (കാര്യദര്‍ശി), കെ.ബി.മനോഹരന് (സംഘടന കാര്യദര്‍ശി) എം.മോനിഷ് (സഹ സംഘടന കാര്യദര്‍ശി) രാജേഷ് തിരുവൈരാണിക്കുളം (ഖജാന്‍ജി) ജയശ്രീ സോമശേഖരന്‍ (ഭഗനി പ്രമുഖ) അശ്വതി ഗോകുലന് (സഹഭഗിനി പ്രമുഖ) യു.രാജേഷ് കുമാര്‍, പി.വി.മോഹനന്, പി.ഡി.ഹരിദാസ്, പി.സന്തോഷ്, വിപിന്‍ മോഹന്‍ദാസ് (സമിതി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
ഉച്ചയ്ക്ക് ശേഷം നടന്ന പ്രവര്‍ത്തക സമ്മേളനത്തില്‍ ബാലഗോകുലം മേഖല സമിതിയംഗം ഒ.കെ.ശ്രീഹര്ഷന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി. ജില്ലയുടെ വവിധ ഭാഗങ്ങളില്‍ നിന്നായി അയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: