പത്തനാപുരം: ആരോഗ്യവകുപ്പ് ഒരുകാലത്തും നന്നാവാത്ത ഒരു വകുപ്പുതന്നെയാണെന്ന് കെ.ബി.ഗണേഷ്കുമാര് എംഎല്‍എ. ബന്ധപ്പെട്ട ഉദ്യോസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയാണ് വകുപ്പിന് ചീത്തപ്പേര് കേള്‍പ്പിക്കുന്നതെന്നും പകര്‍ച്ചവ്യാധികള്‍ പടന്നു പിടിക്കുന്ന ഈ സമയത്തും യാതൊരുവിധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഡിഎംഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ലെന്നും ഇവര്‍ക്കെതിരെ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും കെ.ബി ഗണേഷ്കുമാര് പറഞ്ഞു.
പത്തനാപുരം ബ്ലോക്കു പരിധിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ പത്തനാപുരം സിഎച്ച്സിയില് വച്ച് നടന്ന അടിയന്തിര അവലോകനയോഗത്തിലാണ് ഡിഎംഒ വിജയചന്ദ്രനെതിരെ എംഎല്‍എയുടെ വക രൂക്ഷവിമിര്ശനം.
നിയോജക മണ്ഡലത്തിലെ പ്രധാന ആശുപത്രി എന്ന നിലയില്‍ പത്തനാപുരം സിഎച്ച്സിയില് രാത്രികാലത്ത് ഡോക്ടറുടെ സേവനം ഉണ്ടാകണമെന്ന് പറഞ്ഞപ്പോള്‍ അതിനോട് മുടക്ക് ന്യായങ്ങള്‍ പറഞ്ഞപ്പോഴാണ് എംഎല്‍എ പ്രതികരിച്ചത്. കിഴക്കന്‍ മലയോരമേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പടന്നുപിടിച്ച് മരണങ്ങള് സംഭവിച്ച സാഹചര്യത്തിലാണ് എംഎല്‍എയുടെ അധ്യക്ഷതയില്‍ അടിയന്തിര അവലോകനയോഗം കൂടിയത്. ഫാമിംഗ് കോര്‍പ്പറേഷനുള്‍പ്പെടെയുള്ള റബ്ബര്‍ തോട്ടങ്ങളില്‍ ചിരട്ടകള്‍ കമഴ്ത്തി വെക്കണമെന്നും അല്ലാത്തതോട്ടം മുതലാളിമാര്‍ക്കെതിരെ 500 രൂപ പിഴ ഈടാക്കാനും തീരുമാനമായി. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റും, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മാര്‍ത്ഥതയോടുകൂടി പ്രവര്‍ത്തിക്കണമെന്നും മഴക്കാലശുചീകരണത്തിന് പിഡബ്ലുഡി അധികൃതര്‍ ഓടകള്‍ ശുചീകരിക്കാന്‍ തയ്യാറാകണമെന്നും, സ്ത്രീകള്‍ പണിയെടുക്കുന്ന കശുവണ്ടി ഫാക്ടറികളിലും, ലക്ഷം വീട് കോളനികള്‍ കേന്ദ്രീകരിച്ചും ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവത്കരണപരിപാടികളും സംഘടിപ്പിക്കുമെന്നു അധികൃതര്‍ പറഞ്ഞു. കൊതുകു നശീകരണത്തിന് വേണ്ടി തൊഴിലുറപ്പു പ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തി, പകര്‍ച്ച വ്യാധികള്‍ തുടയുന്നതിനും വേണ്ടി എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ വിവിധ ആരോഗ്യവകുപ്പ് ഇന്സ്ക്ടര്മാര്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: