കൊച്ചി: അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികളെയും സാമൂഹ്യ സുരക്ഷ പദ്ധതിയായ ഇഎസ്ഐയില്‍ ഉള്‍പ്പെടുത്തണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. ഗ്രാമീണ മേഖലയിലെ ആയിരക്കണക്കിനു തൊഴിലാളികള്‍ ക്ഷേമനിധിയില്‍ ഉള്‍പ്പെടാതെ ഇന്നും നിലവില്‍ നില്‍ക്കുകയാണ്. അവരെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ മറ്റു ക്ഷേമപദ്ധതികളിലോ ഉള്‍പ്പെടുത്തുവാന്‍ സര്‍ക്കാരിനോട് ബിഎംഎസിന്റെ മുളവുകാട് പഞ്ചായത്ത് കണ്വെന്ഷന് ഉദ്ഘാനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡന്റ് ഇ.ഡി.ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു. വി.വി.പ്രകാശന് അദ്ധ്യക്ഷനായ യോഗത്തില്‍ കെ.എസ്.അനില്‍കുമാര്‍, സജിത്ത് ബോള്‍ഗാട്ടി, അനില്‍ പുതുവൈപ്പ്, പി.എസ്.ചന്ദ്രദാസ്, അനില്‍ കലൂര്‍, സുനില്‍ കടവന്ത്ര എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: