മെഡിനിനഗര്‍: ജാര്‍ഖണ്ഢില്‍ രണ്ട് മാവോയിസ്റ്റുകള്‍ പിടിയലയി. പലമോ, റാഞ്ചി ജില്ലകളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. 2005ലെ ബിഎസ്എഫ് അക്രമയാണ് ഇതില്‍ ഒരാളെന്ന് പോലീസ് പറഞ്ഞു.
മാവോയിസ്റ്റ് ബോലേഷ്വര് കമ്മിറ്റിയുടെ മേഖലാ കമ്മാന്‍ഡറായ ദുഖി സാവോ ഏലിയാസ് ജാഗിര്ജി പലമോയിലെ പാങ്കി കമ്പോളത്തില്‍ വച്ചാണ് കഴിഞ്ഞ രാത്രിയില്‍ അറസ്റ്റിലായതെന്ന് പോലീസ് സൂപ്രണ്ട് എന്‍ കെ സിങ് പറഞ്ഞു.
ബിഎസ്എഫ് അക്രണണ കേസുമായി ബന്ധപ്പെട്ട ഇയാളെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. എട്ട് വര്‍ഷം മുമ്പ് അക്രമണത്തില്‍ ഒരു ബിഎഎസ്എഫ് ജവാന് മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കൊലപാതകം, സ്ഫോടനങ്ങള്‍ തുടങ്ങിയ കേസുമായി ബന്ധപ്പെട്ട് മറ്റു പന്ത്രണ്ട് കേസുകളില്‍ കൂടി ഇയാളെ പോലീസ് തിരയുകയായിരുന്നു. കഴിഞ്ഞ രാത്രിയായിരുന്നു പലമാവു ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി തിരച്ചില്‍ നടന്നത്.
റാഞ്ചി ജില്ലയിലെ ഖല്ലാരിയില് നിന്നായിരുന്നു ലാലന് സിങ്ങിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ നാല് കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ പിടിക്കിട്ടാപുള്ളിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: