തൃപ്പൂണിത്തുറ: വിമോചന സമരത്തിലും വൈക്കം സത്യഗ്രഹമുള്‍പ്പെടെയുള്ള സാമൂഹ്യ പ്രശ്നങ്ങളിലും എന്‍എസ്എസ് നടത്തിയ നേതൃപരമായ സംഭാവനകള്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് വിസ്മരിക്കാന്‍ കഴിയില്ലെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.എം.ഗോവിന്ദന് കുട്ടി പറഞ്ഞു.
സമകാലിക പ്രശ്നങ്ങള്‍ വിശദീകരിക്കുന്നതിന് എന്‍എസ്എസ് കൊച്ചി- കണയന്നൂര്‍ താലൂക്ക് യൂണിയന് വിളിച്ചു ചേര്‍ത്ത നേതൃ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അധികാരവും സമ്പത്തും ന്യൂനപക്ഷങ്ങള്‍ക്ക് വീതം വെച്ച് നല്‍കുന്നതാണ് ഇപ്പോള്‍ കാണുന്നത്. അധികാരം കിട്ടിക്കഴിഞ്ഞാല്‍ സമുദായത്തെ കുറ്റപ്പെടുത്തുകയും മതേതരവാദകളായി ചമയുകയും ചെയ്യുന്നതിനെതിരെ നാം കരുതിയിരിക്കണമെന്നും എം.എം.ഗോവിന്ദന് കുട്ടി ഓര്‍മ്മിപ്പിച്ചു.
തൃപ്പൂണിത്തുറ മന്നം സ്മാരക ഹാളില്‍ നടന്ന നേതൃയോഗത്തില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് വി.മുരളീധരന്, സെക്രട്ടറി കെ.എം.ഗോപാല കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: