ഹിന്ദു സമാജം ഒന്നിക്കുന്നതും ശക്തിപ്രാപിക്കുന്നതും സഹിക്കാനും പൊറുക്കാനും കഴിയാത്ത പല ശക്തികളും കേരളത്തിലുണ്ടല്ലൊ. സ്ഥിരമായി കലഹിച്ചും കലമ്പിയും കഴിഞ്ഞുകൊണ്ടിരുന്ന വിവിധ സമുദായങ്ങളെയും സമുദായ സംഘടനകളെയും ഒരിക്കലും അടുപ്പിക്കാന്‍ അക്കൂട്ടര്‍ അനുവദിക്കില്ലെന്ന് മാത്രമല്ല അടിപ്പിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാറുമില്ല. ഹിന്ദുക്കളുടെ അനൈക്യം മൂലം ഇതര മതസ്ഥര്‍ കേരളത്തില്‍ നടത്തിവരുന്ന വിവിധമേഖലകളിലെ ഭീകരവാഴ്ച(്യ്മിി്യ) അസഹ്യമായി വന്നതുകൊണ്ട് പ്രമുഖ സമുദായ സംഘടനകളായ നായര്‍ സര്‍വീസ് സൊസൈറ്റിയും ശ്രീനാരായണ ധര്‍മ പരിപാലനയോഗവും അടുക്കുകയും സമാജത്തിനാകെ അഭിമുഖീകരിക്കേണ്ടി വരുന്ന ആപല്‍ക്കരമായ അവസ്ഥയെക്കുറിച്ച് ജനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്യുന്നു. ഇരുകൂട്ടരുടേയും നേതാക്കളായ ജി.സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും പലതവണ ഒരുമിച്ചിരുന്ന് ഉഭയതാല്‍പ്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് നിലപാടുകള്‍ വിശദീകരിച്ചു വരുന്നുമുണ്ട്. ഏതാണ്ട് ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ഇരു പ്രസ്ഥാനങ്ങളുടെയും ഇതുവരെയുള്ള ചരിത്രത്തിനും പാരമ്പര്യത്തിനും അനുസരിച്ചു തന്നെ ക്ഷമാപൂര്‍വമുള്ള പരിശ്രമം കൊണ്ട് സമുദായ സംഘടനകളുടെ സമസ്ത തലങ്ങളിലും സമന്വയവും സഹകരണവും സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഹിന്ദു ഐക്യത്തിനായി ഉഴറുന്നവര്‍ക്ക് പ്രതീക്ഷിക്കാന്‍ വകയുണ്ട്. ഹിന്ദുസമൂഹത്തിലെ മേറ്റ്ല്ലാ സമുദായങ്ങളുടെ കാര്യത്തിലും ഇപ്രകാരമുള്ള മനോഭാവവും സന്നദ്ധതയും ക്രമേണ വളര്‍ന്നു വികസിച്ചു വരുന്നതിനെ നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കേണ്ടി വരും.
എന്നാല്‍ ഹൈന്ദവേകീകരണ പ്രക്രിയയില്‍ അസഹിഷ്ണുക്കളായവരുടെ എണ്ണവും കുറവല്ല. പ്രത്യേകിച്ചും രാഷ്ട്രീയ രംഗത്ത്. സിപിഎം നേതാവ് പിണറായി വിജയന് തന്നെ ഹിന്ദുക്കളില്‍ വര്‍ഗീയ വിഷം നിറയ്ക്കാനുള്ള ശ്രമമായിട്ടാണ് സുകുമാരന്‍ നായരുടെയും വെള്ളാപ്പള്ളിയുടേയും ശ്രമങ്ങളെ അധിക്ഷേപിച്ചത്.
കേരളത്തിലെ രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഏറ്റവും മുതലെടുത്തതും മുതലെടുക്കുന്നതും മുസ്ലിംലീഗാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ഭരണത്തിന്റെ എല്ലാ തലങ്ങളിലും അവരുടെ പിടി മുറുകിയിരിക്കുകയാണ്. മര്‍മപ്രധാനമായ ഭരണവകുപ്പുകളൊക്കെ ലീഗു മന്ത്രിമാരുടെ നിയന്ത്രണത്തിലാണ്. ഉദ്യോഗസ്ഥ മേധാവിമാരും അവരുടെ ചൊല്‍പ്പടിക്കു തന്നെ. മന്ത്രിസഭയില്‍ അംഗങ്ങളെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ വിശേഷാധികാരത്തില്പ്പെട്ടതാണെങ്കിലും ലീഗിന്റെ അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചത് പാണക്കാട്ട് തങ്ങളായിരുന്നല്ലോ. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശക്കാര്യത്തില്‍ ലീഗിന്റെ നിലപാടും വ്യക്തമായി. 1965 ല്‍ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും ലീഗുമായി സഖ്യമുണ്ടാക്കാതിരുന്നപ്പോള് അവര്‍ക്ക് കിട്ടിയത് ആറ് സ്ഥാനങ്ങളായിരുന്നു. അവ ഇന്നത്തെ മലപ്പുറം ജില്ല ഉള്‍പ്പെട്ട താലൂക്കുകളില്‍. അതിനുശേഷം ലീഗ് നേതൃത്വം തങ്ങളുടെ ചീട്ടിറക്കി കളിച്ച് ഏതെങ്കിലും ഒരു മുന്നണിയുമായി ചേര്‍ന്ന് തങ്ങളുടെ നിര്‍ണായകമായ സ്ഥാനം പിടിച്ചുപറ്റി. പിന്നീട് അവര്‍ നേടിയെടുത്ത തന്ത്രപരമായ നേട്ടങ്ങളും സ്വാധീനങ്ങളും നമ്മുടെ മുന്നില്‍ വ്യക്തമായി കാണാം.
ഹിന്ദുസമൂഹത്തെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രയോജനം തങ്ങള്ക്കാണെന്നവര്ക്കറിയാം. എന്‍എസ്എസ്- എസ്എന്‍ഡിപി സഹകരണത്തെ തകര്‍ക്കാന്‍ മുസ്ലിംലീഗ് പരിശ്രമിക്കുന്നുവെന്നതും രഹസ്യമല്ല. ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ കഴിഞ്ഞ ഞായറാഴ്ചപ്പതിപ്പില്‍ മുഖപ്രസംഗത്തിന്റെ സ്ഥാനത്തുവന്ന പ്രതിച്ഛായ എന്ന പംക്തിയില്‍ ‘പുതിയ പടനായര്’ എന്ന ലേഖനം അതിന്റെ ഭാഗമായിരുന്നു. തികച്ചും ആക്ഷേപകരവും എന്‍എസ്എസ് നേതാവ് സുകുമാരന്‍ നായര്‍ക്ക് നേരെ ജുഗുപ്സ ജനിപ്പിക്കുന്നതുമായ പരാമര്ശങ്ങളാണതില് നടത്തിയത്. എന്‍എസ്എസിനേയും അതിന്റെ സ്ഥാപകനായ മന്നത്ത് പത്മനാഭനേയും നായര്‍ സമുദായത്തേയും അപകീര്‍ത്തിപ്പെടുത്തിയ ആ ലേഖനത്തിനെതിരെ ബന്ധപ്പെട്ടവര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നറിയുന്നു. ലേഖനമെഴുതിയ ആള് ലീഗുകാരനല്ലെന്നും സിപിഎം കാരനാണെന്നും അതിലെ പരാമര്‍ശങ്ങള്‍ ലീഗിന്റെയും പത്രത്തിന്റെയും ഔദ്യോഗിക നിലപാടല്ലെന്നും അവ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ഖേദിക്കുന്നുവെന്നും പത്രാധിപരും ലീഗ് നേതാക്കളും കൈകഴുകുകയാണ് ചെയ്തത്. തങ്ങള്‍ക്ക് പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് പറയിക്കുക എന്നാതാണ് നയം. ചന്ദ്രിക ലേഖനത്തെ മാധ്യമങ്ങള്‍ ആഘോഷിച്ചുവെന്നും സമുദായ നേതാക്കളെ വിമര്‍ശിക്കരുതെന്ന് വാദിക്കുന്നത് ഫാസിസമാണെന്നുകൂടി ചന്ദ്രികയ്ക്കാക്ഷേപമുണ്ട്. സ്വന്തം മുഖപ്രസംഗത്തിന്റെ ഉത്തരവാദിത്തം പത്രാധിപര്ക്കില്ല എന്നൊരു വിധി കൊണ്ടോട്ടി തെരഞ്ഞെടുപ്പ് കേസില്‍ അന്ന് പത്രാധിപരായിരുന്ന സി.എച്ച്.മുഹമ്മദ് കോയ സുപ്രീംകോടതിയില്‍ നിന്ന് നേടിയിട്ടുണ്ട്.
ഹിന്ദുക്കള്‍ ഒരുമിച്ച് വരുന്ന ഏത് പ്രശ്നത്തെ ചൊല്ലിയും അത്യന്തം ഹീനവും അശ്ലീലവുമായ ഭാഷയില്‍ അധിക്ഷേപിക്കുന്നത് ലീഗിന്റെ പാരമ്പര്യം തന്നെയാണ്. 1968-69 കാലത്ത് അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നടക്കുമ്പോള്‍ അതിന് നേതൃത്വം നല്കിയ കെ.കേളപ്പജിയെ അധിക്ഷേപിച്ചുകൊണ്ട് പരമശിവന്റെ ലിംഗദാനം എന്ന പേരില്‍ മലപ്പുറത്തുനിന്നുള്ള മാപ്പിള നാട് എന്ന മാസിക അത്യന്തം അസഹ്യമാംവിധം അശ്ലീലം നിറഞ്ഞ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങില്‍ കേളപ്പജി ആ ലേഖനത്തെപ്പറ്റി അറിയുകയും അന്നത്തെ ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. ആ മാസികയുടെ പത്രാധിപരും ലേഖകനും സജീവ ലീഗ് പ്രവര്‍ത്തകരായിരുന്നു എന്നിരിക്കിലും മുസ്ലിംലീഗ് അതിനെ തള്ളിപ്പറയുകയും അയാള്‍ക്കെതിരായ നിയമനടപടികള്‍ നേരിടാന്‍ അഭിഭാഷകനെ ഏര്‍പ്പാട് ചെയ്യുകയുമുണ്ടായി. നേരിട്ട് പ്രത്യക്ഷപ്പെടാന്‍ മടിയുള്ള സ്ഥലത്ത് പിണിയാളുകളെ നിയോഗിക്കുന്ന ശീലം ഉണ്ടായിരുന്നുവെന്നര്‍ത്ഥം.
ഇപ്പോള്‍ ചന്ദ്രികയില്‍ വന്ന ലേഖനത്തെ തള്ളിപ്പറഞ്ഞവരില്‍ ധാരാളം ക്രിസ്ത്യാനികളുമുണ്ട്. എന്നാല്‍ ഹിന്ദുഐക്യ ശ്രമങ്ങളെ സംബന്ധിച്ച് അവരുടെ പാരമ്പര്യവും വ്യത്യസ്തമല്ല. 1949-50 കാലത്ത് തിരുവിതാംകൂര്‍ ഭാഗത്ത് ഹൈന്ദവ ഏകീകരണത്തിനായി ഹിന്ദു മഹാമണ്ഡല ശ്രമങ്ങള്‍ നടക്കുകയുണ്ടായല്ലൊ. പുതിയതായി ലഭിച്ച ഉത്തരവാദ ഭരണത്തിന്റെ നിയന്ത്രണം വഹിച്ചിരുന്ന സ്റ്റേറ്റ് കോണ്ഗ്രസിന്മേല് ക്രിസ്ത്യന്‍ സഭാ നേതൃത്വങ്ങള്‍ പിടിമുറുക്കുകയും ഭരണരംഗത്തും രാഷ്ട്രീയ രംഗത്തും ഹിന്ദുക്കള്‍ പുറന്തള്ളപ്പെട്ടു തുടങ്ങുകയും ചെയ്തപ്പോള്‍ മന്നത്ത് പത്മനാഭന്റെയും ആര്.ശങ്കറിന്റേയും നേതൃത്വത്തില്‍ എന്‍എസ്എസും എസ്എന്‍ഡിപിയും മുന്‍കൈയെടുത്ത് ആരംഭിച്ച ഹിന്ദുമഹാമണ്ഡലം ഹൈന്ദവൈക്യത്തില് വന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തി. പുതിയതായി രൂപീകൃതമായ ദേവസ്വം ബോര്‍ഡില്‍ അംഗങ്ങളായിരുന്ന മന്നവും ശങ്കറും ചേര്‍ന്ന് കാലഹരണപ്പെട്ട ഒട്ടേറെ ആചാരങ്ങള്‍ അവസാനിപ്പിക്കുകയും ക്ഷേത്രങ്ങളിലെ ഊട്ടുപുരകള്‍ എല്ലാ ജാതികള്‍ക്കുമായി തുറന്നു കൊടുക്കുകയും ചെയ്തിരുന്നു. ഊട്ടുപുരകളില്‍ മതബോധനം നടത്താനുള്ള ഏര്‍പ്പാടുകള്‍ അവര്‍ ചെയ്തു.
ഹൈന്ദവ ഏകീകരണത്തെ എതിര്‍ത്ത് പരാജയപ്പെടുത്താനായി ക്രിസ്ത്യന്‍ നേതാക്കള്‍ ചിത്രോദയം എന്നൊരു വാരിക നടത്തി. ചിത്രമെഴുത്ത് കെ.എം.വറുഗീസ് എന്നയാള്‍ അതില്‍ അങ്ങയറ്റം അശ്ലീലം നിറഞ്ഞ ലേഖനങ്ങള്‍ എഴുതിയിരുന്നു. കൊച്ചി രാജാവിനേയും സര്‍ക്കാരിനേയും അപകീര്‍ത്തിപ്പെടുത്താനായി പഞ്ചകല്യാണി എന്ന പുസ്തകമെഴുതി മന്നത്തു പത്മനാഭനില്‍നിന്ന് ചുട്ട മറുപടി ക്ഷണിച്ചുവരുത്തിയ ആളായിരുന്നു കെ.എം.വറുഗീസ്. ചിത്രോദയത്തില്‍ പ്രസിദ്ധീകരിച്ച ഊട്ടുപുരപ്പള്ളിക്കൂടം എന്ന ലേഖനം ഹൈന്ദവ നേതാക്കളെയും അവര്‍ ഹിന്ദുക്കള്‍ക്കായി ചെയ്തുവന്ന പ്രവര്‍ത്തനങ്ങളെയും അങ്ങേയറ്റത്തെ അശ്ലീലഭാഷയില്‍ പരാമര്ശിച്ചതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. അന്ന് മുഖ്യമന്ത്രിയായിരുന്ന പറവൂര്‍ ടി.കെ.നാരായണ പിള്ള ചിത്രോദയം പത്രത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് അടച്ചുപൂട്ടിച്ചു.
പക്ഷേ ഹിന്ദു മഹാമണ്ഡലത്തിനെതിരായുള്ള ക്രിസ്ത്യന്‍ നേതൃത്വത്തിന്റെ പോരാട്ടം അതുകൊണ്ട് നിര്‍ത്തിയില്ല. ഹിന്ദു മഹാമണ്ഡല രൂപീകരണത്തിനായി തിരുവിതാംകൂറിലെ ഓരോ കരയിലും എന്‍എസ്എസ് കരയോഗങ്ങളും എസ്എന്‍ഡിപി ശാഖായോഗങ്ങളും ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം അന്തരിച്ച തിരുവനന്തപുരം വിഭാഗ് സംഘചാലക് ഡോ.എന്‍.ഐ.നാരായണന് തന്റെ ചെറുപ്പ കാലത്ത് ഈ സംയുക്ത പ്രയത്നത്തിനായി മുഴുവന്‍ സമയവും വിനിയോഗിച്ചിരുന്നു.
ഹിന്ദു മഹാമണ്ഡലം നടന്ന ദിവസങ്ങളില്‍ത്തന്നെ കായംകുളത്തിനടുത്ത് ചേപ്പാട് പള്ളിയില്‍ പൗരാവകാശ സമ്മേളനമെന്ന പേരില്‍ വിവിധ ക്രൈസ്തവ സഭക്കാരുടെ സംയുക്ത യോഗം ചേര്‍ന്നിരുന്നു. ഹിന്ദുക്കള്‍ ഒന്നായി നിന്നാല്‍ തങ്ങള്‍ക്ക് വരാന്‍ പോകുന്ന വിപത്തുക്കളെപ്പറ്റി ക്രിസ്ത്യാനികളെ ബോധവല്‍ക്കരിക്കുകയായിരുന്നു ഉദ്ദേശ്യം. ഹിന്ദുനേതാക്കളെ പുലഭ്യം പറയുന്നതിലായിരുന്നു പ്രാസംഗികരുടെ ഉത്സാഹം. ഹിന്ദു വ്യാപാര സ്ഥാപനങ്ങളെ ബഹിഷ്ക്കരിക്കാനും ഹിന്ദു മഹാമണ്ഡല വാര്‍ത്തകള്‍ ക്രിസ്ത്യന്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കാതിരിക്കാനും ആ യോഗം നിര്‍ദ്ദേശിച്ചു. ഗവണ്മെന്റിനെ സദാ പിടികൂടിക്കൊണ്ടിരിക്കണമെന്നും അതിന് എവിടെയെങ്കിലും മര്‍മ്മസ്ഥാനത്ത് ഉപ്പുപോലെ പറ്റിക്കൂടി കിടക്കണമെന്നും യോഗം ക്രിസ്ത്യാനികളോട് ആഹ്വാനം ചെയ്തു. അക്കാലത്തെ ക്രിസ്ത്യന്‍ പത്രങ്ങളായിരുന്ന ദീപിക, പൗരധ്വനി, കേരള ഭൂഷണം മുതലായ പത്രങ്ങള്‍ ആ സമ്മേളനത്തിന് വന്‍ പ്രാധാന്യമാണ് കൊടുത്തത്.
ഹിന്ദുരാജാവ് ഭരിച്ച സംസ്ഥാനമായിട്ടും ഹിന്ദുക്കള്‍ക്ക് പ്രയോജനം കിട്ടുന്ന ഏത് പരിഷ്ക്കാരത്തേയും തുരങ്കം വെച്ച് പരാജയപ്പെടുത്താന്‍, അക്കാലത്തെ ബ്രിട്ടീഷ് റസിഡന്റന്മാരുടെ സഹായത്തോടെ സമ്മര്‍ദം ചെലുത്തുന്നതില്‍ ക്രിസ്ത്യന്‍ സമുദായം വിജയിച്ചുവന്നു.
ഹിന്ദു ഏകീകരണത്തെ തകര്‍ക്കുന്നതിന് കരുതിക്കൂട്ടി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ചന്ദ്രിക പത്രത്തില്‍ വന്ന ലേഖനം. ഇക്കാര്യത്തില്‍ സിപിഎമ്മും ക്രിസ്ത്യന്‍ നേതൃത്വവും അവര്‍ക്ക് അനുകൂലമായിരിക്കുകയേ ഉള്ളൂ എന്നാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെക്കാലത്തെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്. അതിന്റെ ആഴം ഹിന്ദുക്കള്‍ വിസ്മരിച്ചുകൂടാ.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: