ന്യൂയോര്‍ക്ക്: ഫോര്‍ബ്സ് മാഗസിന് പുറത്തിറക്കിയ കായികലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി 16-ാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 31-ാം സ്ഥാനത്തായിരുന്ന ധോണി 15 സ്ഥാനം മുകളിലേക്ക് കയറിയാണ് 16-ാം സ്ഥാനത്തെത്തിത്. 2012-13 കാലയളവില്ധോണിയുടെ വരുമാനം 180 കോടിരൂപയാണെന്ന് (31.5 മില്ല്യണ്‍ ഡോളര്‍) ഫോബ്സ് പറയുന്നു. വരുമാനക്കണക്കില്‍ അത്ലറ്റിക്സ് രാജാവ് ജമൈക്കയുടെ യു.എസ്.എീന്‍ ബോള്‍ട്ട്, ഫോര്‍മുല വണ്‍ താരം ഫെര്‍ണാണ്ടോ അലന്‍സോ, ടെന്നീസ് താരങ്ങളായ റാഫേല്‍ നദാല്‍, മരിയ ഷറപ്പോവ തുടങ്ങി ലോക കായിക രംഗത്തെ പ്രമുഖരെ കടത്തിവെട്ടിയിരിക്കുകയാണ് ധോണി.
പട്ടികയില്‍ ഗോള്‍ഫ് താരം അമേരിക്കയുടെ ടൈഗര്‍ വുഡ്സാണ് ഒന്നാമത്. 78.1 മില്ല്യണ്‍ ഡോളര്‍ (444കോടി രൂപ) ടൈഗര്‍ വുഡ്സിന്റെ വരുമാനം. 71.5 മില്ല്യണ്‍ ഡോളറുമായി ടെന്നീസ് താരം റോജര്‍ ഫെഡററാണ് തൊട്ടുപിന്നില്‍. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ഫെഡററായിരുന്നു ഒന്നാമത്. അമേരിക്കന്‍ ബാസ്ക്കറ്റ് ബോള്‍ താരം കോബ് ബ്രയാന്റാണ് (61 മില്യണ്‍ ഡോളര്‍) മൂന്നാം സ്ഥാനത്ത്.
സച്ചിന് ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ ആദ്യ നൂറില്‍ ഇടംപിടിച്ച മറ്റൊരു ഇന്ത്യന്‍ താരം. 22 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 125 കോടി രൂപ) വരുമാനവുമായി 51-ാം സ്ഥാനത്താണ് സച്ചിന്.
പട്ടികയില്‍ ആദ്യനൂറില്‍ ഇടംപിടിച്ചത് മൂന്ന് വനിതാ കായിക താരങ്ങള്‍ മാത്രമാണ്. 29 മില്യണ്‍ യുഎസ് ഡോളറുമായി പട്ടികയില്‍ 22-ാംസ്ഥാനത്തുള്ള മരിയ ഷറപ്പോവയാണ് വരുമാനകണക്കില്‍ മുന്‍നിരയിലുള്ള വനിതാ കായികതാരം. 20.5 മില്ല്യണ്‍ യുഎസ് ഡോളര്‍ സമ്പാദ്യവുമായി അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്ല്യംസ് 68-ാം സ്ഥാനവും 18.2 മില്ല്യണ്‍ ഡോളറുമായി ചൈനയുടെ ലി നാ 85-ാം സ്ഥാനത്തുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: