ആലുവ: ആലുവ ശിവരാത്രിമണപ്പുറത്തെ ഹരിത വനം സ്വകാര്യവ്യക്തിക്ക് ജില്ല ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ പാട്ടത്തിനു അനുവദിച്ചതില്‍ ദുരൂഹത. റവന്യൂ വകുപ്പ് ഉത്തരവ് കൂടാതെ മുനിസിപ്പാലിറ്റി കരമടച്ചുവന്ന ഹരിതവനം ഉള്‍പ്പെടെ ഭൂമിയുടെ നികുതി വാങ്ങുന്നത് ഇടക്കാലത്ത് മരവിപ്പിക്കുകയായിരുന്നു.
മുനിസിപ്പാലിറ്റിയിലെയും ബന്ധപ്പെട്ടവകുപ്പിലെയും ചില ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് ഫയല്‍ അപ്രത്യക്ഷമായതും സംശയാസ്പദമാണ്.
ഹരിതവനത്തിലേക്ക് സ്വതന്ത്രമായ പോക്ക്തടഞ്ഞ് പ്രവേശനഫീസ് ഏര്‍പ്പെടുത്തി കഴിഞ്ഞ സ്വകാര്യ വ്യക്തിക്ക് കാര്യമായ വരുമാനം ഇതുവഴി ലഭിക്കില്ലെന്നിരിക്കെ മറ്റ് ലക്ഷ്യത്തോടെയാണ് ജില്ല ടൂറിസം പ്രൊമോഷന് കൗണ്‍സിലുമായുള്ള ഈ ഇടപാടെന്ന് ആലുവ പരിസ്ഥിതി സംരക്ഷണ സംഘം ആരോപിച്ചു. ഭൂമി കൈവശപ്പെടുത്തുന്നതിനോ കൂടുതല്‍ കാലം കൈവശം വെക്കുന്നതിനോ വേണ്ടിയാകാം നീക്കമെന്ന് സംശയിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലകളക്ടറായിരുന്ന കെ.ആര്.രാജന് അനുവദിച്ച 50,000 രൂപ ചെലവഴിച്ച് പെരിയാര്‍ തീരസംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതി പ്രേമികള്‍ വെച്ചുപിടിപ്പിച്ച വൃക്ഷങ്ങളാണ് ഹരിതവനമായി രൂപാന്തരപ്പെട്ടത്. വനമേഖലയില്‍ കോണ്‍ക്രീറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വരെ അനുവാദം കൊടുത്തിരിക്കുകയാണിപ്പോള്‍. ഇത് തീരസംരക്ഷണ നിയമത്തിന്റെ ലംഘനമാണ്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വകാര്യവ്യക്തിക്ക് സ്ഥലം കൈമാറാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയ മണപ്പുറം സംരക്ഷണസമിതിയും ഹിന്ദുഐക്യവേദിയും പരിസ്ഥിതി സംരക്ഷണസമിതിയും ഹരിതവനത്തെ ശക്തമായി എതിര്‍ക്കുകയും കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തുമാണ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ നടപടിയെടുക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും പരിഹാരമായിട്ടില്ല. കളക്ടറുടെ നടപടി വൈകുന്നതോടെ വനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: