ഇസ്ലാമബാദ്: ഏകാധിപതികളില്‍ നിന്നും മോചിതമായി രാജ്യത്തിന് ഉറച്ച ജനാധിപത്യമാണ് വേണ്ടതെന്ന് ബുധനാഴ്ച പുറത്തിറങ്ങിയ പാക്കിസ്ഥാനിലെ പ്രമുഖ ദിനപത്രം. ഏകാധിപതികളിലും അവരെ പിന്തുടരുന്ന രാഷ്ട്രീയക്കാരില്‍ നിന്നും സ്വതന്ത്രമായി ഉറച്ച ജനാധിപത്യം പുലരണമെന്ന ആഗ്രഹം രാജ്യത്ത് അലയടിക്കുകയാണെന്നും ബുധനാഴ്ച്ചത്തെ മുഖപ്രസംഗത്തില്‍ ഡോണ്‍ വ്യക്തമാക്കി. മൂന്നാം തവണ നവാസ് ഷെരീഫ് പ്രധാനമന്ത്രി പദത്തലേറുന്ന ദിനത്തിലാണിതെന്നതും ശ്രദ്ധേയമാണ്.
നീണ്ടകാലത്തെ സൈനികഭരണത്തിന്റെ ദുരന്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രക്ഷുബ്ധമായ ചരിത്രമാണ് പാക്കിസ്ഥാന്റെത്. അവസാനത്തെ ശക്തനായ സൈനികഭരണാധികാരി ജനറല്‍ പര്‍വെസ് മുഷറഫാണ്. നാലു വര്‍ഷത്തെ വിദേശവാസത്തിന് ശേഷം തിരികെ നാട്ടിലെത്തിയ ഇദ്ദേഹം വിവിധ കേസുകളില്‍പെട്ട് കസ്റ്റഡിയിലാണ്. ജനാധിപത്യത്തിനെ ഒറ്റിക്കൊടുക്കുന്നവര്‍ക്കു നേരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വാതിലുകള്‍ കൊട്ടിയടയ്ക്കണമെന്ന് പഖ്ത്തൂണ്‍ഖ്വാ മില്ലി അവാമി പാര്‍ട്ടി തലവന്‍ മെഹമ്മൂദ് ഖാന് അചക്സായി ദേശീയ അസംബ്ലിയില്‍ തിങ്കളാഴ്ച നടത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
രാജ്യഭരണം നിര്‍വഹിക്കാന്‍ രാഷ്ട്രീയക്കാരെ അനുവദിക്കണമെന്നാണ് പാര്‍ലമെന്റില്‍ ഉയര്‍ന്ന പൊതുവികാരം. ആ ജോലിക്കാണ് ജനങ്ങള്‍ അവരെ തെരഞ്ഞെടുത്ത് അയച്ചത്. ഇത് ജനാധിപത്യം ഉറപ്പിക്കാനുള്ള മികച്ച അവസരമാണ്. ഈ വികാരം പാക്കിസ്ഥാന് വീണ്ടും ഉറപ്പു നല്കുന്നു. തുടര്‍ച്ചയായ വഞ്ചനയ്ക്ക് പകരം ജനാധിപത്യത്തിലേക്കുള്ള ഈ മാറ്റം യഥാര്‍ഥവും സ്ഥായിയുമാകട്ടെ, ദിനപത്രം പറയുന്നു.
രാഷ്ട്രീയക്കാര്‍ക്കിടയില്‍ എളുപ്പത്തില്‍ കൂട്ടുചേരാമെന്ന് പഴയ മധ്യസ്ഥര്‍ക്ക് പാക്കിസ്ഥാന് അവസാനം ഇതാ മുന്നറിയിപ്പ് നല്കിയിരിക്കുന്നു. മികച്ച ജനവിധിയോടുള്ള ബഹുമാനവും ആധിപത്യവും അതിനുള്ള പ്രേരണയാണെന്ന് മുഖപ്രസംഗം നിരീക്ഷിക്കുന്നു. പാര്‍ലമെന്റിന്റെ തണലില്‍ ഭരണഘടനാനുസൃതമായ അധികാരപരിധി ലംഘിക്കുന്ന വ്യക്തികള്‍ക്കും സംഘത്തിനും ഇത് അപകടസൂചനയായി വ്യാഖ്യാനിക്കാം. ഏകാധിപതികള്‍ക്കും കൂട്ടാളികള്‍ക്കും എതിരെ ശബ്ദമുയര്‍ത്തിയവര്‍ക്ക് അസുഖകരമായ സാഹചര്യം സൃഷ്ടിച്ച പര്‍വെസ് മുഷറഫിനെ പിന്തുണയ്ക്കുന്നവര്‍ക്ക് ഇത് ഒട്ടും അനുകൂലമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: