കൊല്ലം: ജില്ലയിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉന്നയിച്ച് ഹിന്ദുഐക്യവേദി നേതാക്കള്‍ ഇന്ന് ജില്ലാ കളക്ടറെ കാണും. മെയ്യ് 22 മുതല്‍ ഒരാഴ്ച്ച ജില്ലയിലുടനീളം നടത്തിയ പരിസ്ഥിതി സംരക്ഷണ ജാഥയില്‍ സമാഹരിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൈമാറും.
മണലെടുപ്പ്, പാറഖനനം, വനനശീകരണം തുടങ്ങി ജില്ലയിലെ വിവിധ മേഖലകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തയ്യാറാക്കിയ നിവേദനം കളക്ടര്‍ ബി.മോഹനന് സമര്ത്ഥിക്കുമെന്ന് ജില്ലാ സംഘടനാ സെക്രട്ടറി പുത്തൂര്‍ തുളസി അറിയിച്ചു. സംസ്ഥാനസെക്രട്ടറി തെക്കടം സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് കളക്ടറെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: